അദ്ധ്യാപകർക്കും കുട്ടികൾക്കും മാതാപിതാക്കൾക്കുമായി തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷന്റെ ബോധവത്കരണ ക്ലാസ് നവംബർ ഏഴിന്
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കരക്കുന്ന് റസിൻസ് വെൽഫെയർ സോസിയേഷന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കുമായുള്ള ബോധവത്കരണ ക്ലാസ് നവംബർ ഏഴിന് എൻ.എസ്.എസ് എൽ.പി സ്‌കൂളിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിനു സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എൽ സുശീലാ ദേവി ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ പ്രസിഡന്റ് അഡ്വ.രമാദേവി, കുറവിലങ്ങാട് സെന്റ് വിൻസന്റ് ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ഡോ.ഡോണ, ജനമൈത്രി പൊലീസ് പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകും. നഗരസഭ അംഗം അനുഷ കൃഷ്ണ മുഖ്യാതിഥിയായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആൺപെൺ വ്യത്യാസമില്ലാതെ കുട്ടികൾക്കു നേരിടേണ്ടി വരുന്ന ശാരീരിക മാനസിക ചൂഷണത്തെപ്പറ്റി കുട്ടികളെയും മാതാപിതാക്കളെയും അദ്ധ്യാപകരെയും ബോധവത്കരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അസോസിയേഷൻ സെക്രട്ടറി എൻ.പ്രതീഷ്, പ്രസിഡന്റ് അഡ്വ.പി.എൻ രമാദേവി, ട്രഷറർ എസ്.ആർ.എസ് അയ്യർ എന്നിവർ അറിയിച്ചു.