play-sharp-fill
ക്ലാസ് നടക്കുന്നതിനിടെ ഫാൻ അഞ്ചാം ക്ലാസുകാരന്റെ തലയിലേയ്ക്കു വീണു: തലയിൽ ആറു സ്റ്റിച്ചുമായി വിദ്യാർത്ഥി ആശുപത്രിയിൽ; സംഭവം വടവാതൂർ കേന്ദ്രീയ വിദ്യാലയത്തിൽ

ക്ലാസ് നടക്കുന്നതിനിടെ ഫാൻ അഞ്ചാം ക്ലാസുകാരന്റെ തലയിലേയ്ക്കു വീണു: തലയിൽ ആറു സ്റ്റിച്ചുമായി വിദ്യാർത്ഥി ആശുപത്രിയിൽ; സംഭവം വടവാതൂർ കേന്ദ്രീയ വിദ്യാലയത്തിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറിയിലെ ഫാൻ അഞ്ചാം ക്ലാസുകാരന്റെ തലയിലേയ്ക്കു പൊട്ടി വീണു. ക്ലാസ് മുറിയിൽ ഇരുന്ന കുട്ടികൾക്കിടയിലേയ്ക്കാണ് ഫാൻ പൊട്ടി വീണത്. ഭാഗ്യം കൊണ്ടു മാത്രമാണ് കൂടുതൽ ദുരന്തമുണ്ടാകാതെ കുട്ടികൾ രക്ഷപെട്ടത്. വടവാതൂർ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മാങ്ങാനം സ്വദേശി രോഹിത്തിന്റെ തലയിലാണ് ഫാൻ പൊട്ടി വീണത്. തലയിൽ ആറു സ്റ്റിച്ചുമായി കുട്ടി മാങ്ങാനം മന്ദിരം ആശുപത്രിയിൽ ചികിത്സയിലാണ്. വയനാട്ടിലെ സ്‌കൂളിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റു മരിച്ച വാർത്തയുടെ ഞെട്ടൽ മാറും മുൻപാണ് ക്ലാസ് മുറിയിൽ ഫാൻ തലയിൽ വീണ് കുട്ടിയ്ക്കു പരിക്കേറ്റത്.

തിങ്കളാഴ്ച ഉച്ചയോടെ വടവാതൂർ റബർ ബോർഡ് കേന്ദ്രീയ വിദ്യാലയത്തിലാണ് വിദ്യാർത്ഥിയ്ക്കു പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടായത്. അഞ്ചാം ക്ലാസിലെ എ ഡിവിഷനിലെ വിദ്യാർത്ഥിയായിരുന്നു രോഹിത്ത്. ക്ലാസിൽ വിദ്യാർത്ഥികൾക്കു അദ്ധ്യാപിക പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കുന്നതിനിടെ അപ്രതീക്ഷിതമായി വൻ ശബ്ദത്തോടെ ഫാൻ പൊട്ടി വീഴുകയായിരുന്നു. ശബ്ദം കേട്ട് കുട്ടികൾ ഓടിമാറാൻ ശ്രമിച്ചെങ്കിലും, രോഹിത്തിന്റെ തലയിലേയ്ക്കാണ് ഫാൻ വന്നു വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിലെ നഴ്‌സിംങ് ഹോമിൽ ആദ്യം കുട്ടിയെ എത്തിച്ച ശേഷം പ്രാഥമിക ശുശ്രൂഷകൾ നൽകി. തുടർന്നു കുട്ടിയെയുമായി അദ്ധ്യാപകർ തന്നെ മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി. ഇതിനു ശേഷമാണ് കുട്ടിയുടെ മാതാപിതാക്കൾ പോലും വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയത്. കുട്ടിയ്ക്ക് അടിയന്തര ശുശ്രൂഷ  മാങ്ങാനം മന്ദിരം ആശുപത്രിയിൽ നൽകി. കുട്ടിയുടെ പരിക്ക് ഗുരതരമല്ല. കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.