ക്ലാസ് കട്ട് ചെയ്ത് കറങ്ങാൻ പോകുന്ന കുട്ടികൾ സൂക്ഷിക്കുക: ചിലപ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് ഈ വിധിയാകാം; മലപ്പുറത്ത് ക്ലാസ് കെട്ട് ചെയ്തു പോയ ആൺ കുട്ടികൾക്കുണ്ടായത് ഭയപ്പെടുത്തുന്ന അനുഭവം; ആൺകുട്ടികളും സുരക്ഷിതരല്ലെന്ന് കേരളം തെളിയിക്കുന്നു
സ്വന്തം ലേഖകൻ
മലപ്പുറം: ക്ലാസ് കട്ട് ചെയ്ത് കറങ്ങാൻ പോകുന്ന ആൺകുട്ടികൾ സുരക്ഷിതരാണെന്ന് ധരിക്കേണ്ട. മലപ്പുറത്ത് സ്‌കൂളിൽ നിന്നും ആരും അറിയാതെ കറങ്ങാനിറങ്ങിയ ആൺകുട്ടികളാണ് ഇത്തവണ പീഡനത്തിന് ഇരയായത്. സ്‌കൂളിലെ കലാമേളയുടെ ദിവസമാണ് കുട്ടികൾ ക്ലാസ് കട്ട് ചെയ്ത്, നരിമട വെള്ളച്ചാട്ടം കാണാൻ പോയത്. ഇതിനു പിന്നാലെയാണ് കുട്ടികലെ കുറ്റിക്കാട്ടിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടു പോയി പ്രതി പീഡിപ്പിച്ചത്.
താനൂർ എടക്കടപ്പുറം സ്വദേശി താണിച്ചന്റെ പുരയ്ക്കൽ ഫവാസാ(21)ണ് ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായത്. താനൂർ സ്വദേശികളായ മൂന്ന് വിദ്യാർത്ഥികൾ സ്‌കൂളിൽ കലാമേളയായതിനെത്തുടർന്ന് ഒഴൂർ വെള്ളച്ചാലിലെ നരിമട കാണാനായി പോയതായിരുന്നു. ഫവാസ് ഇവിടെയെത്തി. കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു. കൂട്ടത്തിൽ ഒരാളെ പീഡിപ്പിക്കുന്നതായി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ഇത് കണ്ട കുട്ടികൾ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ താനൂർ എസ് ഐ നവീൻ ഷാജും സംഘവും സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെ നിരവധി പ്രകൃതിവിരുദ്ധ പീഡനക്കേസുകളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തത്. 14കാരനായ മദ്രസാ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയകേസിൽ മാസംമുമ്പ് മലപ്പുറത്ത് അറസ്റ്റിലായത് സ്വന്തം മദ്രസിയിലെ അദ്ധ്യാപകനായ ഉസ്താദ് തന്നെയായിരുന്നു. കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതോടെ ഉസതാദ് സ്ഥലംവിടുകയായിരുന്നു.
തുടർന്നു ഒളിവിൽ നിന്ന് മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം കോടതി തള്ളി. 2018 മെയ് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധമായ പീഡിപ്പിച്ച ഉസതാദ് ഇതുപുറത്തുപറയരുതെന്ന് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് വീട്ടുകാരോട് വിദ്യാർത്ഥി വിവരം പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്.
ശേഷം ചൈൽഡ്‌ലൈൻ വിദ്യാർത്ഥിയുടെ മൊഴിയെടുക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ബന്ധുക്കളോടൊപ്പമെത്തി വിദ്യാർത്ഥി പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ മദ്രസാ അദ്ധ്യാപകനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
പതിനാലുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന മദ്രസ അദ്ധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്.നിലമ്പൂർ ചന്തക്കുന്ന് തോട്ടോപ്പുറം ഷിറാജ് (33) ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്.അതേ സമയം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് അഭിഭാഷകനെതിരെയും പൊലീസ് അടുത്തിടെ കേസെടുത്തിരുന്നു.
പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത് ലോഡ്ജിൽ കൊണ്ടുപോയെന്നാണ് പരാതി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടക്കുകയായരുന്നു.. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന അഭിഭാഷകനാണ് കോടതി മുൻകൂർ ജാമ്യം നൽകിയത് കഴിഞ്ഞ ദിവസമാണ്.