കോട്ടയത്ത് യൂത്ത് കോൺ​ഗ്രസിന്റെ മാർച്ച് യുദ്ധഭൂമിയായി കളക്ട്രേറ്റ് പരിസരം ; ഡിവൈഎസ്പി ജെ സന്തോഷ്കുമാറിന്റെ തലയ്ക്ക് പരിക്ക്; വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ കൈയ്ക്ക് പൊട്ടൽ; ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ പ്രതാപ് ജോസ്, ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാർ എന്നിവർക്ക് പരിക്ക്; ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിന് ലാത്തിയടിയിൽ കൈയ്ക്ക് പൊട്ടൽ; രാഹുൽ മറിയപ്പള്ളിയ്ക്ക് തലയ്ക്ക് പൊട്ടൽ; സംഘർഷത്തിന് ശേഷം ആശുപത്രിയിൽ ​ചികിത്സ തേടിയത് നിരവധിപേർ; തിരുവഞ്ചൂരിന് ദേഹാസ്വാസ്ഥ്യമുണ്ടായി; രണ്ടാം ദിനവും സംഘർഷ ഭൂമിയായി കോട്ടയം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വയനാട്‌ സംഭവത്തിലുള്ള പ്രതിഷേധത്തിന്റെ പേരില്‍ കോട്ടയത്ത് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കോട്ടയം കളക്ട്രേറ്റലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷത്തിൽ പൊലീസുകാരും, പ്രതിഷേധക്കാരുമുൾപ്പെടെ നിരവധി ആളുകൾക്ക് പരിക്കേറ്റു.

കളക്ട്രേറ്റ് പരിസരം ഇന്നലെ വൈകുന്നേരം മുതൽ യുദ്ധഭൂമിയായിരുന്നു. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോ​ഗിച്ച് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടു. എന്നാൽ പെട്ടെന്നുണ്ടായ ആക്രമണത്തിലാണ് നിരവധിപേർക്ക് പൊലീസ് ഉദ്യോഗസ്ഥർക്കും നിരവധി യൂത്ത് കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാരിക്കേഡ്‌ തകര്‍ത്ത പ്രവര്‍ത്തകർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഡിവൈഎസ്‌പി ജെ സന്തോഷ്‌കുമാറിന് ബാരിക്കേഡ് മറിഞ്ഞ് വീണാണ് തലയ്‌ക്ക് പരിക്കേറ്റത്. ഡിവൈഎസ്‌പിയെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ പ്രതാപ് ജോസ്, ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാർ എന്നിവർക്കും പരിക്കേറ്റു.

ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിന് പൊലീസിന്റെ ലാത്തിയടിയിൽ കൈയ്ക്ക് പൊട്ടലേറ്റു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി രാഹുൽ മറിയപ്പള്ളിയുടെ ലാത്തിയടിയിൽ തലയ്ക്കു പൊട്ടലുണ്ട് ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കണ്ണീര്‍വാതക പ്രയോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. കലക്ടറേറ്റിന് മുൻപില്‍ നടത്തിയ സമരം ഉദ്ഘടനം ചെയ്ത് നേതാക്കള്‍ മടങ്ങുന്നതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്.