
മണിപ്പൂരില്‍ വീണ്ടും സംഘർഷം. സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ കുക്കി വനിത കൊല്ലപ്പെട്ടു.
ഹോയ്ഖോള്‍ഹിംഗ് എന്ന സ്ത്രീയാണ് മരിച്ചത്.കുക്കികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം.
ചുരാചന്ദ്പൂരിലെ ചിംഗ്ഫെയ് ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് കുക്കികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ്തെയ് കർഷകർക്ക് നേരെ കുക്കി സംഘം വെടിവച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സുരക്ഷാസേന അറിയിച്ചു. ഒരു കർഷകന് കുക്കികളുടെ വെടിവയ്പ്പില്‍ പരിക്കേറ്റിരുന്നു.
ഇതാണ് കുക്കി സംഘവും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു.