
മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് കാംബ്ലി ; നടക്കാനോ നില്‍ക്കാനോ സാധിക്കാത്ത താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്
വീണ്ടും മദ്യപാനത്തിന്റെ പേരില്‍ വിവാദത്തിലായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം വിനോദ് കാംബ്ലി. നടക്കാനോ നില്‍ക്കാനോ സാധിക്കാത്ത താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
ബുള്ളറ്റ് എടുക്കാൻ സാധിക്കാതെ നിലത്ത് വീഴാൻ പോയ കാംബ്ലിയെ വഴിയില്‍ ഉണ്ടായിരുന്നവരാണ് താങ്ങിയെടുത്ത്
സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പിന്നീട് പോകേണ്ട സ്ഥലത്തേക്ക് 52-കാരനെ കൊണ്ട് എത്തിക്കുകയായിരുന്നു.
ആള്‍ക്കഹോളിന് എന്താണ് ചെയ്യാനാകുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം എന്നു പറഞ്ഞാണ് വീഡിയോ പ്രചരിച്ചത്. നിമിഷങ്ങള്‍ക്കകം ഇത് വൈറലായി.
അതേസമയം 2013-ല്‍ ഹൃദയാഘാതം വന്ന താരം ലീലാവതി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആൻജിയോ പ്ലാസ്റ്റിക്കും വിധേയനായിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ കാംബ്ലിക് ദേശീയ തലത്തില്‍ പ്രതിഭ കാത്തുസൂക്ഷിക്കാനായില്ല. സച്ചിനൊപ്പം കളി തുടങ്ങിയ താരത്തിന്റെ അച്ചടക്കമില്ലാത്ത ജീവിതം കരിയറിന് വിലങ്ങു തടിയായി. 28-ാം വയസില്‍ വിരമിക്കലില്‍ എത്തിച്ചു.
https://twitter.com/pkeshwain/status/1820370237633556687?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1820370237633556687%7Ctwgr%5Ef42d66878f2ebbe44fd040600f054e7731fc5ced%7Ctwcon%5Es1_c10&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fjanamtv-epaper-dh072454e783a74f589b201340b6723073%2Fmadhyapichlakkukettkambliithihasamakendamuntharamrodilizhayunnu-newsid-n625288956