
കണ്ണൂർ: സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം സി.കെ.പി പത്മനാഭൻ കോൺഗ്രസിലേക്ക്. സി.കെ.പിയുടെ വീട്ടിലെത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപി കൂടിക്കാഴ്ച നടത്തി കോൺഗ്രസിലേക്ക് ക്ഷണിച്ചു.
സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗവും കർഷകസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി.കെ.പി കഴിഞ്ഞ കുറേ നാളുകളുമായി പാർട്ടിപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2006 മുതൽ 2011 വരെ തളിപ്പറമ്പ് എംഎൽഎയുമായിരുന്നു.
പിന്നീട്, പി.ശശിക്കെതിരെ സ്വഭാവദൂഷ്യത്തിന് പാർട്ടി നേതാക്കൾക്ക് പരാതി നൽകിയതിന് പിന്നാലെ 2011 ൽ ഇദ്ദേഹത്തെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു. മാടായി ഏരിയ കമ്മിറ്റിയിൽ പിന്നീട് ഉൾപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ സമ്മേളനത്തിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



