
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ സംസ്കാരം നാളെ ബെംഗളൂരുവില്‍ നടക്കും. കുടുംബാംഗങ്ങള്‍ വിദേശത്തുനിന്ന് രാത്രിയോടെ മടങ്ങിയെത്തും.
റോയ്‌യുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി.
റോയ്‌യുടെ മരണത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അശോക് നഗർ പൊലീസാണ് കേസെടുത്തത്. കേരളത്തില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയതെന്ന് പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സി ജെ റോയ്‌യുടെ മരണത്തില്‍ ആദായ വകുപ്പിനെതിരെ ഗുരുത ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്ന് റോയ്‌യുടെ സഹോദരന്‍ സി ജെ റോയ് ആരോപിച്ചിരുന്നു.
ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദി. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് കോണ്‍ഫിഡൻ്റ് ഗ്രൂപ്പിന്റെ ലീഗല്‍ അഡ്വൈസർ പ്രകാശും ആരോപിച്ചിരുന്നു. ഐടി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദം ചെലുത്തിയെന്നും പ്രകാശ് പറഞ്ഞു.
ഉദ്യോഗസ്ഥരില്‍ നിന്ന് വിശദമായി മൊഴിയെടുക്കുമെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ വ്യക്തമാക്കി. പരിശോധന നടത്തിയ ഐ ടി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.
ഇന്ന് വൈകിട്ട് മൂന്നിനും 3.15നും ഇടയിലാണ് സി ജെ റോയിയുടെ മരണ വിവരം സ്റ്റേഷനിലറിഞ്ഞതെന്നും കമ്മീഷണർ അറിയിച്ചു. സി ജെ റോയ്‌യുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



