നഷ്ടമായത് ഉറ്റസുഹൃത്തിനെ;എപ്പോഴും ചേർത്തുനിർത്തുന്നയാൾ’വിശ്വസിക്കാനാകുന്നില്ല; സി.ജെ. റോയിയുടെ മരണത്തിൽ പ്രതികരിച്ച് സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂർ

Spread the love

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. അവിശ്വസനീയമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും തനിക്കത് ഉള്‍ക്കൊളളാനായിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

video
play-sharp-fill

ഒരുപാട് വര്‍ഷത്തെ സൗഹൃദം തനിക്ക് റോയുമായി ഉണ്ടെന്നും നടന്‍ മോഹന്‍ലാലിനും തനിക്കുമൊപ്പം നിരവധി സിനിമകളില്‍ അദ്ദേഹം അസോസിയേറ്റ് ചെയ്തിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

പരിചയപ്പെട്ട കാലം മുതല്‍ എപ്പോള്‍ വേണമെങ്കിലും ഓടിച്ചെല്ലാന്‍ വരെ സൗഹൃദമുണ്ടായിരുന്ന ആളാണ് സി ജെ റോയ് എന്നും അദ്ദേഹം ഇനി ഇല്ല എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ക്കും വിശ്വസിക്കാനാവാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്. എനിക്കത് ഉള്‍ക്കൊളളാനായിട്ടില്ല. ഒരുപാട് വര്‍ഷത്തെ ബന്ധമാണ്. മോഹന്‍ലാല്‍ സാറും ഞങ്ങളുമൊക്കെ വളരെ സൗഹൃദത്തിലുളള കാലഘട്ടമായിരുന്നു.

ഞങ്ങളോടൊപ്പം പല സിനിമകളിലും അദ്ദേഹം അസോസിയേറ്റ് ചെയ്തിട്ടുണ്ട്. കാസനോവ എന്ന ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. പരിചയപ്പെട്ട കാലം മുതല്‍ എപ്പോള്‍ വേണമെങ്കിലും ഓടിച്ചെല്ലാന്‍ വരെ സൗഹൃദമുണ്ടായിരുന്ന ആളാണ്.

അദ്ദേഹം ഇനി ഇല്ല എന്നത് വിശ്വസിക്കാന്‍ പറ്റാത്തതാണ്. ഞെട്ടലുണ്ടാക്കി. എന്തോ നഷ്ടപ്പെട്ട ഫീലിലാണ് ഇരിക്കുന്നത്. രണ്ടാഴ്ച്ച മുന്‍പ് കൊച്ചിയില്‍ വന്ന ദിവസം ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വളരെനേരം സംസാരിച്ചിട്ടാണ് പോന്നത്.

കൊച്ചിയിലാണെങ്കിലും ദുബായില്‍ പോകുന്ന സമയത്തും എപ്പോഴും അദ്ദേഹവും കുടുംബവുമായി സൗഹൃദങ്ങള്‍ പങ്കുവെച്ചിട്ടുളള ആളാണ് ഞാന്‍. അവിശ്വസനീയമായ കാര്യമാണ് ആ മരണം’: ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു