
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് എസ്ഐടി. റോയിയെ സമ്മർദ്ദത്തില്‍ ആക്കിയതിന് തെളിവ് ലഭിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കുന്നു.
ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം. റോയിയെ അലട്ടിയത് മറ്റെന്തോ പ്രശ്നമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. റോയ് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയത് എന്തിനെന്ന് പരിശോധിക്കുന്നുണ്ട്. റോയിയുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത തേടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. റോയിയുടെ കമ്പനികളുടെ ഓഡിറ്റ് രേഖകള്‍ വിശദമായി പരിശോധിക്കും. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാൻ സ്വകാര്യ ഓഡിറ്റർമാരെ നിയോഗിച്ചിട്ടുണ്ട്.


