
വിഴിഞ്ഞം കമ്മീഷനിംഗ്: ചടങ്ങില്‍ പങ്കെടുക്കാനായി പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെയുള്ള പേര് പ്രധാനമന്ത്രിയുടെ ഓഫീസിന് സംസ്ഥാന സർക്കാർ കൈമാറി:ആർക്കൊക്കെയാണ് സംസാരിക്കാൻ അനുമതി എന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടില്ലന്ന് മന്ത്രി വി.എൻ. വാസവൻ: സർക്കാരിൻറെ വാർഷികത്തിന്റെ ഭാഗമാക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിനെ വിവാദത്തിലാക്കാനുള്ള മാധ്യമ ശ്രമങ്ങള്‍ക്കെതിരെ മന്ത്രി വി എൻ വാസവൻ. കമ്മീഷനിങ് ചടങ്ങില്‍ പങ്കെടുക്കാനായി പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെയുള്ള പേരാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് സംസ്ഥാന സർക്കാർ കൈമാറിയത്.
ആർക്കൊക്കെയാണ് സംസാരിക്കാൻ അനുമതി എന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിൻറെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ സർക്കാർ ക്ഷണിച്ചില്ല എന്ന വാർത്തയ്ക്ക് മന്ത്രി വി എൻ വാസവൻ കൃത്യമായി തന്നെ മറുപടി നല്‍കി. അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങില്‍ പങ്കെടുക്കില്ലെന്നും പദ്ധതി കൊണ്ടുവന്നവരെ സർക്കാർ വിസ്മരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയതും മാധ്യമങ്ങള്‍ വിവാദമാക്കാൻ ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൻറെ നിർദ്ദേശത്തിന്റെ
അടിസ്ഥാനത്തിലാണ് തീരുമാനം എന്ന് മന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയും കുടുംബവും വിഴിഞ്ഞം സന്ദർശിച്ചതിന് മറ്റൊരു മുഖം നല്‍കാനുള്ള മാധ്യമങ്ങളുടെ ശ്രമവും മന്ത്രി പരാജയപ്പെടുത്തി. സർക്കാരിൻറെ നാലാം വാർഷികത്തിനോടനുബന്ധിച്ച് വിഴിഞ്ഞം കമ്മീഷനിങ് നടക്കുമ്പോള്‍ അതിനെ സർക്കാരിൻറെ വാർഷികത്തിന്റെ ഭാഗമാക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.