കോവിഷീൽഡ് വാക്‌സിനേഷൻ ജൂൺ രണ്ടിനു 11 കേന്ദ്രങ്ങളിൽ; നൽകുന്നത് ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് മാത്രം
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് പ്രതിരോധത്തിനുള്ള കോവിഷീൽഡ് വാക്‌സിൻ 45 വയസിനു മുകളിലുള്ളവർക്ക് കോട്ടയം ജില്ലയിൽ ജൂൺ രണ്ട് ബുധനാഴ്ച മുതൽ 11 കേന്ദ്രങ്ങളിൽ നൽകും. 90 ശതമാനവും ആദ്യ ഡോസുകാർക്കാണ് നൽകുക. ഒന്നാം ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതൽ രണ്ടു വരെയാണ് സമയം. ഇന്നു വൈകിട്ട് ഏഴു മുതൽ ഓൺലൈനായി ബുക്ക് ചെയ്യാം
www.cowin.gov.in പോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തുന്നവർക്കാണ് രണ്ടു ഡോസുകളും നല്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിതരണ കേന്ദ്രങ്ങളുടെ പട്ടിക
——–
1. ചങ്ങനാശേരി ജനറൽ ആശുപത്രി
2. ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
3. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ
4. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
5. കുറുപ്പുംതറ കുടുംബാരോഗ്യ കേന്ദ്രം
6. മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രം
7. മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം
8. മുത്തോലി കുടുംബാരോഗ്യ കേന്ദ്രം
9. പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രം
10. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം കേന്ദ്രം
11. ഏറ്റുമാനൂർ ക്രിസ്തുരാജ് ഓഡിറ്റോറിയം