video
play-sharp-fill

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ രണ്ടിന്; മാർച്ച് 18 വരെ അപേക്ഷിക്കാം

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ രണ്ടിന്; മാർച്ച് 18 വരെ അപേക്ഷിക്കാം

Spread the love

സ്വന്തം ലേഖകൻ

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനമായി. മാര്‍ച്ച്‌ പതിനെട്ട് വരെ സിവില്‍ സര്‍വ്വീസ് പരീക്ഷക്കായി അപേക്ഷിക്കാം.

ജൂണ്‍ രണ്ടിനാണ് ഈ വര്‍ഷത്തെ പ്രിലിമിനറി പരീക്ഷ നടക്കുന്നത്. മാര്‍ച്ച്‌ 18 വരെ പരീക്ഷയ്ക്കായി അപേക്ഷിക്കാം. എഴുന്നൂറോളം തസ്തികയിലേക്കാണ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷയില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഈ വര്‍ഷം അവസാനമായിരിക്കും മെയിന്‍ പരീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഗ്രി പരീക്ഷ പാസയവര്‍ക്കോ അവസാനവര്‍ഷ റിസല്‍റ്റ് കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. 2018 ഓഗസ്റ്റ് ഒന്നിനും 21 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 32 വയസ്സ് കവിയാത്തവര്‍ക്കും പരീക്ഷയ്ക്കായി അപേക്ഷിക്കാന്‍ കഴിയുകയുള്ളു. പ്രത്യേക വിഭാഗങ്ങള്‍ക്ക് പ്രായത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. www.upsconline.nic.in എന്ന സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പ്രധാന തിയ്യതികള്‍.

നോട്ടിഫിക്കേഷന്‍ തിയ്യതി ഫിബ്രുവരി 19, 2019

അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച്‌ 18, 2019

അഡ്മിറ്റ് കാര്‍ഡ് 2019 മെയ്

പ്രിലിമിനറി പരീക്ഷ ജൂണ്‍ 2, 2019

പ്രിലിമിനറി റിസല്‍റ്റ് ആഗസ്റ്റ് 2019

മെയിന്‍ പരീക്ഷ സെപ്തംബര്‍ 20, 2019

മെയിന്‍ പരീക്ഷ റിസല്‍റ്റ് ജനുവരി 2020

ഇന്റര്‍വ്യു / പേര്‍സണാലിറ്റി ടെസ്റ്റ്