വാറ്റ് കേസിലെ പ്രതിയുടെ വീട്ടിലെ പരിശോധനക്കിടെ സ്വർണ്ണവും മൊബൈലും മോഷ്ടിച്ച സിവിൽ എക്സൈസ് ഓഫീസർ അറസ്റ്റിൽ

Spread the love

 

കൊല്ലം: വാറ്റ് കേസിൽ പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണവും മൊബൈലും മോഷ്‌ടിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. ചടയമംഗലം എക്‌സൈസ് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ ഷൈജുവാണ്.

 

അനധികൃതമായി വാറ്റ് നിർമ്മിച്ച കേസിൽ പ്രതിയായ അൻസാരിയുടെ വീട്ടിൽ പരിശോധനയ്ക്കിടെയാണ് മോഷണം നടന്നത്. സ്വർണാഭരണങ്ങൾ, മൊബൈൽ ഫോൺ, ടോർച്ച് തുടങ്ങിയവ മോഷ്ടിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി.