
കോട്ടയം: ഭരണാഘടനാനുസൃതമായ ഏകീകൃത സിവിൽ നിയമം ഉടൻ നടപ്പാക്കുകയാണ് വേണ്ടത് എന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി. അശോക് അഭിപ്രായപ്പെട്ടു.
ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ‘ഏകീകൃത സിവിൽ നിയമം എതിർക്കപ്പെടേണ്ടതോ?’ എന്ന സംവാദത്തിൽ പങ്കെടുത്ത് സംവദിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ നാലാം ഭാഗത്തിൽ നിർദ്ദേശകതത്ത്വങ്ങളിലുൾപ്പെട്ട ഒരു നിയമം നടപ്പിലാക്കരുതെന്ന പ്രമേയം പാസ്സാക്കിയ കേരള നിയമസഭാംഗങ്ങൾ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംവാദങ്ങളിൽ പലതവണ ക്ഷണിച്ചിട്ടും വരാമെന്ന് സമ്മതിച്ചിട്ടും അവസാന നിമിഷങ്ങളിൽ പിന്മാറിയ മുഖ്യധാരാ വിമർശകർക്ക് ഒന്നും പറയാനില്ലെന്ന അവസ്ഥയും ഭയവുമാണെന്ന് അഡ്വ. ബി. അശോക് അഭിപ്രായപെട്ടു. വിമർശനങ്ങൾ ഉന്നയിക്കേണ്ടവരെയാണ് സംവാദത്തിന് ആദ്യം ക്ഷണിച്ചത്. അവർ സമ്മതിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംവാദ പരിപാടി പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ചത്.
എന്നാൽ അവസാന നിമിഷം ഭയപ്പെട്ട് പിന്മാറിയവർക്ക് യാതൊരു നിലപാടുമില്ല. ജനങ്ങളോടിവർക്ക് എന്ത് പ്രതിബദ്ധതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഏകീകൃത സിവിൽ നിയമമാണോ കോഡിഫിക്കേഷൻ ഓഫ് പേർസണൽ ലോസ് (വ്യക്തി നിയമങ്ങളുടെ ക്രോഡീകരണം) ആണോ വേണ്ടതെന്ന് സംവാദത്തിൽ സജീവമായി വിമർശന സ്വരം ഉന്നയിച്ച കത്തോലിക്കാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. പി. ജോസഫ് പറഞ്ഞു.
കാലഘട്ടം പറയുന്ന നിയമങ്ങളുടെ പരിഷ്കരണം അനിവാര്യമാണ്. അതിന് സംവാദങ്ങൾ നല്ലതാണ്. എത്തിച്ചേരാതിരിക്കുന്നവർക്ക് നിലപാടില്ല, എതിർക്കാൻ കാരണങ്ങളുമില്ല, അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ നിയമത്തെപ്പറ്റി ആമുഖ പ്രഭാഷണം നടത്തിയ, മോഡറേറ്റർ അഡ്വ. അനിൽ ഐക്കര ഏകീകരിക്കപ്പെടുന്ന വിവിധ നിയമ വശങ്ങൾ ഏതൊക്കെയെന്ന് വിശദീകരിച്ചു.
അഡ്വ.ജോഷി ചീപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ച സംവാദത്തിൽ കത്തോലിക്ക കോൺഗ്രസ് ദേശീയ അധ്യക്ഷൻ അഡ്വ.പി.പി.ജോസഫ്, ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി, അഡ്വ.അനിൽ ഐക്കര, അഡ്വ.ബി.അശോക്, അഡ്വ.കുര്യൻ ജോസഫ്, അഡ്വ. രാജേഷ് പല്ലാട്ട്, അഡ്വ. കെ.പി. സനൽകുമാർ, അഡ്വ.രാഹുൽ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.