സിഐടിയു പ്രവർത്തകന്‍റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന പൊലീസ് നിലപാട് തള്ളി സിപിഎം; പ്രതികളുടെ ഇടതുബന്ധവും തള്ളി; പ്രതികളുടെ സിപിഎം ബന്ധം പുറത്തുവന്നതോടെ കടുത്ത പ്രതിരോധത്തിൽ നേതൃത്വം; രക്തസാക്ഷിയെ സൃഷ്ടിച്ച് പാട്ട കുലുക്കാനുള്ള ശ്രമമെന്ന് ബിജെപി

Spread the love

പത്തനംതിട്ട: പെരുനാട്ടിലെ സിഐടിയു പ്രവർത്തകന്‍റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന പൊലീസ് നിലപാട് തള്ളി സിപിഎം ജില്ലാ സെക്രട്ടറി. പ്രതികളുടെ ഇടതുബന്ധവും തള്ളി. പ്രതികളുടെ സിപിഎം ബന്ധം പുറത്തുവന്നതോടെ കടുത്ത പ്രതിരോധത്തിൽ ആണ് നേതൃത്വം.

രക്തസാക്ഷിയെ സൃഷ്ടിച്ച് പാട്ട കുലുക്കാനുള്ള ശ്രമമെന്ന് ബിജെപി പരിഹസിച്ചു. ജിതിൻ കൊലക്കേസിലെ നാലും ആറും പ്രതികളായ മിഥുനും സുമിത്തും കുറച്ചുകാലം മാത്രമാണ് ഡിവൈഎഫ്ഐ ഭാരവാഹികൾ ആയിരുന്നത്. സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തിയതിനാൽ ഒഴിവാക്കി.

രണ്ടോ മൂന്നോ മാസക്കാലം മാത്രം പ്രവർത്തിച്ച പടം കാട്ടി കൈ കഴുകാനുള്ള ബിജെപി ശ്രമം വിജയിക്കില്ല. രണ്ടാംപ്രതി നിഖിലേഷ് സിഐടിയു പ്രവർത്തകനെന്ന അമ്മയുടെ വെളിപ്പെടുത്തലും ജില്ലാ സെക്രട്ടറി തള്ളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിതിന്റെ കൊലപാതകം ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ മേൽ കെട്ടിവച്ച് പിരിവിനുള്ള ശ്രമമാണ് നടത്തിയത് എന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ആരോപിച്ചു. പ്രതികളെ കൊണ്ട് തങ്ങൾ ആർഎസ്എസുകാരാണെന്ന് പറയിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നും വി എ സൂരജ് പറഞ്ഞു.

കൊല്ലപ്പെട്ട ജിതിനും ഒന്നാംപ്രതി വിഷ്ണുവും അടുത്ത സുഹൃത്തുക്കൾ എന്ന് തെളിയിക്കുന്ന കൂടുതൽ ഫോട്ടോകളും പുറത്തുവന്നു. ജിതിൻ തന്നെ ഫെയ്സ്ബുക്കിൽ ഇട്ട ചിത്രങ്ങളാണ്. മറ്റ് പ്രതികളുമായും ജിതിന് അടുത്ത ബന്ധമുണ്ടായിരുന്നു. തെളിവെടുപ്പ് അടക്കമുള്ള നടപടികൾക്കായി റിമാൻഡിലുള്ള എട്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും