
ജില്ലാ സെക്രട്ടറിയോട് കൈ ചൂണ്ടി സംസാരിച്ചു, സിഐടിയു പ്രാദേശിക നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കി; നടപടി വടകര ഏരിയ സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് വൈസ് പ്രസിഡന്റ് കെ മനോജിനെതിരെ
വടകര: ജില്ലാ സെക്രട്ടറിയോട് കൈ ചൂണ്ടി സംസാരിച്ചെന്ന് ആരോപിച്ച് സിഐടിയു പ്രാദേശിക നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ആരോപണം.
വടകര ഏരിയ സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് വൈസ് പ്രസിഡന്റ് കെ മനോജനെതിരെയാണ് നടപടി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയോട് യോഗത്തിൽ വെച്ച് കൈ ചൂണ്ടി സംസാരിച്ചു എന്നാണ് മനോജനെതിരായ ആരോപണം.
ശരീര ഭാഷ ശരിയായില്ല എന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്ന് മനോജൻ വ്യക്തമാക്കി. തൊഴിലാളികളുടെ പ്രശ്നം ആണ് ജില്ലാ സെക്രട്ടറിക്ക് മുന്നിൽ ഉന്നയിച്ചതെന്നും, പാർട്ടി വിരുദ്ധമോ സംഘടനാ വിരുദ്ധമോ ആയ യാതൊന്നും സംസാരിച്ചിട്ടില്ലെന്നും മനോജൻ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേൽ കമ്മിറ്റികൾക്ക് പരാതി നൽകുമെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടി ആയ മനോജൻ വ്യക്തമാക്കിയത്.
Third Eye News Live
0