ജനങ്ങളെ വിരട്ടാനുള്ള അധികാരമൊന്നും പോലീസിനില്ല: പിണറായി വിജയൻ മറുപടി പറയണം; സിഐടിയു സംസ്ഥാന സെക്രട്ടറി

Spread the love

ചവറ: കേരളത്തിലെ പോലീസ് രാജിനെതിരെ രൂക്ഷ വിമർശനവുമായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്‍ പത്മലോചനന്‍. ചവറ ഐ.ആര്‍.ഇയില്‍ ആശ്രിതനിയമനം നടപ്പാക്കുന്നതിന് കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂനിയന്‍ 47 ദിവസമായി നടത്തുന്ന തൊഴിലാളിസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

11 തൊഴിലാളികളോട് സമരമവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചവറ എസ്ഐ നോട്ടീസ് നൽകിയ സംഭവത്തിലാണ് സംസ്ഥാനത്ത് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് പത്മലോചനന്‍ വിമർശിച്ചത്.

ഈ നാട്ടില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ പൊലീസ് രാജ് പ്രഖ്യാപിക്കുന്നു. ഇതിനു പിണറായി വിജയന്‍ മറുപടി പറയണം. ഞാന്‍ അദ്ദേഹത്തി​​ന്റെ പാര്‍ട്ടിക്കാരനാണ്. വിവരം സി.പി.എം ജില്ല സെക്രട്ടറിയുമായി സംസാരിക്കുമെന്നും പത്മലോചനന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group