
സ്വന്തം ലേഖിക
തൃശ്ശൂര്‍: സിഐടിയു ഓഫീസിനുള്ളില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
കാഞ്ഞാണി സ്വദേശി വെള്ളേംതടം വലിയപറമ്പില്‍ സതീഷ്‌ലാല്‍ എന്ന ലാലപ്പനെയാണ് അന്തിക്കാട്ടെ പാര്‍ട്ടി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഉച്ചയ്ക്ക് ശേഷം പാര്‍ട്ടി ഓഫീസിലെത്തിയ സതീഷ് ലാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സമയം ചെലവിടുകയും വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തിരുന്നു. പിന്നീട് ഓഫീസിലെ മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു.
സമയം പിന്നിട്ടിട്ടും സതീഷ് ലാലിനെ പുറത്ത് കാണാതെ വന്നതോടെ ജനാല തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.
മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. ജോലി ഇല്ലാത്തതിനാല്‍ സതീഷ് ലാല്‍ മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായി പൊലീസ് അറിയിച്ചു.
കൂടാതെ കഴിഞ്ഞ ആഴ്ച ഉറക്കഗുളിക കഴിക്കുന്ന സംഭവവുമുണ്ടായതായാണ് വിവരം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമാര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.