സിഐടിയു പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ, മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Spread the love

 

പത്തനംതിട്ട: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകൻ ജിതിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ പിടിയിൽ. ജിതിനെ കുത്തിയ മുഖ്യപ്രതി വിഷ്ണു ഉൾപ്പടെ 5 പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പോലീസ്.

 

കൊലപാതകം നടന്ന സമയം ജിതിനൊപ്പമുണ്ടായിരുന്ന വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 8 പ്രതികളാണ് കേസിലുള്ളത്. അഖിൽ, ശരൺ, ആരോമൽ എന്നീ പ്രതികളാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്.

 

അതേസമയം പോലീസ് എഫ്ഐആറിൽ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് പരാമർശമില്ല. യുവാക്കൾ തമ്മിലുണ്ടായ അടിപിടി കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. സിഐടിയു പ്രവർത്തകനായ ജിതിനെ കൊലപ്പെടുത്തിയത് ആർഎസ്എസാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് ബിജെപിയും രംഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവത്തിൽ റാന്നി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടാനുകുമെന്നും പോലീസ് അറിയിച്ചു.