തിരുവനന്തപുരത്ത് തോട്ടിൽ നിന്ന് മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സിഐടിയു തൊഴിലാളി മരിച്ചു

Spread the love

തിരുവനന്തപുരം: തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സിഐടിയു തൊഴിലാളി മരിച്ചു. പാലോട് – കുറുന്താളി വടക്കേവിള ഷൈജുഭവനിൽ ഷൈജു (38) ആണ് മരിച്ചത്. പ്ലാവറയിലെ ഹെഡ് ലോഡ് തൊഴിലാളിയാണ് മരിച്ച ഷൈജു.

video
play-sharp-fill

ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടം ഉണ്ടായത്. 2 സുഹൃത്തുകൾക്കൊപ്പമാണ് ഷൈജു തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയത്.
തോടിനു സമീപം നിന്ന തെങ്ങ് കാറ്റിൽ വീണുപോകാതിരിക്കാനായി കെട്ടിയ കമ്പി തോടിന് എതിർവശത്തുള്ള മറ്റൊരു മരവുമായി ബന്ധിപ്പിച്ചിരുന്നു. ഈ കമ്പി ദ്രവിച്ച് പൊട്ടി വൈദ്യുതകമ്പിക്ക് മുകളിൽ കൂടി തോട്ടിലേക്ക് വീണു കിടക്കുകയായിരുന്നു. ഈ കമ്പിയിൽ വൈദ്യുതി ഉണ്ടെന്നറിയാതെ മീൻ പിടിക്കാനെത്തിയ ഷൈജുവിന് ഷോക്കേൽക്കുകയായിരുന്നു.

സംഭവ സ്ഥലത്തു വച്ച് തന്നെ ഷൈജു മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group