
ചങ്ങനാശേരി : സിഐടിയു ജില്ലാ പ്രസിഡന്റായി അഡ്വ റെജി സഖറിയായേയും സെക്രട്ടറിയായി ടി.ആർ രഘുനാഥിനേയും ട്രെഷററായി വി. കെ സുരേഷ്കുമാറിനെയും ചങ്ങനാശേരിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
ഇന്നലെ രാവിലെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളെയും, ജില്ലാ കമ്മിറ്റിയേയും ,ജില്ലാ ജനറൽ കൗൺസിലിനേയും തെരഞ്ഞെടുത്ത് യോഗം അവസാനിപ്പിച്ചു
അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻ പിള്ള, ടി പി രാമകൃഷ്ണൻ, കെ ജെ തോമസ്, കെ പി മേരി, പി ജെ അജയകുമാർ, വി ശശികുമാർ, സുനിതാ കുര്യൻ, സിപിഎം ജില്ലാ സെക്രട്ടറി എ.വി റസൽ, സ്വാഗത സംഘം സെക്രട്ടറി കെ ഡി സുഗതൻ തുടങ്ങിയവർ സംസാരിച്ചു.
65 അംഗ ജില്ലാ കമ്മിറ്റിയേയും 270 അംഗ ജനറൽ കൗൺസിലിനേയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഡ്വ. റെജി സഖറിയ (പ്രസിഡൻ്റ്)
അഡ്വ കെ അനിൽകുമാർ, സി ജെ ജോസഫ്, ലാലിച്ചൻ ജോർജ്ജ്, കെ സി ജോസഫ്, കെ കെ രമേശൻ, കെ ബി രമ, ഡി സേതുലക്ഷ്മി, കെ രാജേഷ്, കെ എൻ വേണുഗോപാൽ, ടി എസ് നിസ്താർ, എ കെ ആലിച്ചൻ (വൈസ് (പ്രസിഡൻറുമാർ)
ടി ആർ രഘുനാഥൻ (സെക്രട്ടറി)
ജോയി ജോർജ്ജ്, ഹരിക്കുട്ടൻ, ഷാർലി മാത്യു, കെ ജെ അനിൽകുമാർ, അഡ്വ ഷീജ അനിൽ, ടി എസ് രാജു, സുനിത ശ്രീകുമാർ, അഡ്വ വി ജയപ്രകാശ്, കെ ആർ അജയ്, കെ ആർ മഞ്ജുമോൾ, ഡി ബൈജു, (ജോയിൻ്റ് സെക്രട്ടറിമാർ)
വി.കെ സുരേഷ് കുമാർ (ട്രഷറർ).
അന്തരിച്ച സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ജില്ലാ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി ടി. ആർ രഘുനാഥൻ അനുശോചന സന്ദേശം അവതരിപ്പിച്ചു.
തുടർന്ന് നഗരത്തിൽ മൗനജാഥ നടത്തി സമ്മേളനം പിരിഞ്ഞു