ചുമടിറക്കാൻ അമിതകൂലി ആവശ്യപ്പെട്ട് സിഐടിയു ചുമട്ടു തൊഴിലാളികള്‍; ഒടുവിൽ 60 കിലോയോളം തൂക്കമുള്ള 58 ഗ്ലാസ്സുകൾ തനിയെ ഇറക്കി വീട്ടുടമസ്ഥനും ഭാര്യയും
കൊച്ചി : ചുമടിറക്കാൻ സിഐടിയു ചുമട്ടു തൊഴിലാളികള്‍ അമിതകൂലി ആവശ്യപ്പെട്ടതായി പരാതി. പന്ത്രണ്ടായിരം രൂപയുടെ ഗ്ലാസ് ഇറക്കുന്നതിന് മുപ്പത്തിനാലായിരം രൂപ കൂലി ചോദിച്ചതായാണ് ആരോപണം. ഇതോടെ 60 കിലോയോളം തൂക്കമുള്ള 58 ഗ്ലാസ്സുകൾ വീട്ടുടമസ്ഥനും ഭാര്യയും ചേർന്ന് തനിയെ താഴെ ഇറക്കി.
കൊച്ചി ഇളംകുളം ജംഗ്ഷനിലാണ് സംഭവം. പതിനായിരം രൂപയില്‍ താഴെ ചിലവില്‍ വന്ന സാധനത്തിനു 25000 രൂപയിലുമധികം കൂലിയാണ് ആവശ്യപ്പെട്ടത്. ചതുരശ്ര അടിയ്ക്ക് 10 രൂപ നിരക്കിലാണ് കലൂരില്‍ നിന്ന് ഇവര്‍ പഴയ ഗ്ലാസ് വാങ്ങിയത് .എന്നാല്‍ ഇത് ഇറക്കാനായി സിഐടിയു തൊഴിലാളികള്‍ ചോദിച്ചത് ചതുരശ്ര അടിയ്ക്ക് 25 രൂപയാണ്.
സ്വന്തം തൊഴിലാളികളെ കൊണ്ട് ലോഡിറക്കാന്‍ സിഐടിയുക്കാര്‍ സമ്മതിച്ചില്ലെന്നും അരവിന്ദന്‍ പറയുന്നു. തുടര്‍ന്നാണ് അരവിന്ദനും ഭാര്യയും ചേര്‍ന്ന് ലോഡിറക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ഇത്തരത്തിലൊരു തര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് സിഐടിയു എളംകുളം യൂണിറ്റ് സെക്രട്ടറി പ്രസാദ് പറഞ്ഞത്. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആരോപണമാണിതെന്നും ഗ്ലാസ് ഇറക്കുന്നതിന് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച തുക 7 മുതല്‍ 10 രൂപ വരെയാണെന്നും സെക്രട്ടറി പറഞ്ഞു.