പാലക്കാട്: ഷൊർണൂർ കുളപ്പുള്ളിയില്‍ വീണ്ടും തൊഴില്‍ തർക്കം.
സിഐടിയു തൊഴിലാളികള്‍ മർദിച്ചതായി പ്രകാശ് സ്റ്റീല്‍സ് ആന്‍റ് സിമന്‍റ്സ് കടയുടമ ജയപ്രകാശ് ആരോപിച്ചു. മൂന്ന് കെട്ട് കമ്പി വണ്ടിയില്‍ കയറ്റുമ്പോഴാണ് തൊഴിലാളികള്‍ എത്തിയതെന്ന് ഉടമ പറഞ്ഞു. തന്നെ തള്ളിമാറ്റുന്നതിന്‍റെ ദൃശ്യങ്ങളും കടയുടമ പുറത്തുവിട്ടു.
അതേസമയം സിമന്‍റ് ലോഡ് ഇതര സംസ്ഥാനക്കാരെ കൊണ്ട് ഇറക്കുമ്പോഴാണ് തടഞ്ഞതെന്ന് സിഐടിയു വ്യക്തമാക്കി. ഷൊർണൂർ പൊലീസിന് പരാതി നല്‍കുമെന്ന് കടയുടമ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിമന്‍റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലി കടയുടെ മുന്നില്‍ സിഐടിയു ഷെഡ് കെട്ടി സമരം തുടരുന്നതിനിടെയാണ് പുതിയ സംഭവം. കമ്പി കയറ്റുമ്പോഴല്ല തടഞ്ഞതെന്നും സിമന്‍റ് ലോഡ് കാർഡില്ലാത്ത ഇതര സംസ്ഥാനക്കാരെ കൊണ്ട് ഇറക്കാൻ ഉടമ ശ്രമിച്ചപ്പോഴാണ് ഇടപെട്ടതെന്നും സിഐടിയു തൊഴിലാളികള്‍ പറഞ്ഞു. ക്ഷേമ ബോർഡില്‍ നടന്ന ചർച്ചയില്‍ കാർഡുള്ള തൊഴിലാളികളെയാണ് പണിയെടുപ്പിക്കേണ്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ തീരുമാനം ലംഘിച്ച് കയറ്റിറക്ക് നടത്തിയതിനാണ് എതിർത്തതെന്ന് സിഐടിയു പറയുന്നു. അതിനിടെ കയറി വന്ന തൊഴിലുടമ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും വീഡിയോ ചിത്രീകരിച്ചെന്നും സിഐടിയു തൊഴിലാളികള്‍ ആരോപിച്ചു. അല്ലാതെ കയ്യേറ്റ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു.