video
play-sharp-fill

സിഐടിയു അക്രമം ; അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു, ചുമത്തിയത് ദുർബല വകുപ്പുകൾ

സിഐടിയു അക്രമം ; അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു, ചുമത്തിയത് ദുർബല വകുപ്പുകൾ

Spread the love

മലപ്പുറം :  എടപ്പാളിലെ സിഐടിയു അക്രമത്തില്‍ അഞ്ച് സിഐടിയു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യമത്തില്‍ വിട്ടു.

അഞ്ചുപേരെയും സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. പ്രതികള്‍ക്കെതിരെ പൊലീസ് ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്.

എടപ്പാള്‍ കേസിലെ പ്രതികളായ സതീശൻ, അബീഷ്, ചന്ദ്രൻ രാമകൃഷ്ണൻ, അയിലക്കാട് സ്വദേശി ഷാക്കിർ, ഉദിനിക്കര സ്വദേശി രാജു, എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. എല്ലാവരും സി.ഐ.ടി.യു പ്രവര്‍ത്തകരാണ്. ഇതിനിടെ എടപ്പാളിലെ സി ഐ ടി യു അക്രമത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group