
‘ ഞാൻ ഒന്നിനും ഉത്തരവാദിയല്ല, സർക്കാർ എന്നോട് ഓടാൻ പറഞ്ഞു. ഞാൻ ഓടി ‘ ; ഹർത്താൽ ദിനത്തിൽ വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്
സ്വന്തം ലേഖകൻ
കൊച്ചി :പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ അവസാന മണിക്കൂറുകളോട് അടുക്കുമ്പോൾ പലയിടത്തും സംഘർഷങ്ങളും അക്രമങ്ങളും ഉണ്ടായി. സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക കല്ലേറുണ്ടായി.
ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി ബസിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രേദ്ധേയമാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
‘ ഞാൻ ഒന്നിനും ഉത്തരവാദിയല്ല, സർക്കാർ ഓടാൻ പറഞ്ഞു, ഞാൻ ഓടി, എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല. എന്നെ എറിയരുത്. ഞാൻ പട്ടിയെ പോലെ വിശ്രമമില്ലാതെ ഓടിയിട്ടും കൂടെ ഓടുന്ന തൊഴിലാളികൾക്ക് ശമ്പളം പോലുമില്ല.ഞാൻ ഷെഡിൽ കയറിയാൽ ആ പാവങ്ങളുടെ ഗതി ഇതിലും ദയനീയമാകും. ഞാൻ കാലു പിടിക്കാം ദയവായി എന്നെ ഉപദ്രവിക്കരുത് ‘
എന്ന്
നിങ്ങളുടെ സ്വന്തം
ആനവണ്ടി