video
play-sharp-fill

പൗരത്വ ഭേദഗതി ബിൽ ; പ്രതിഷേധത്തിലും സംഘർഷത്തിലും ഇന്ത്യൻ റെയിൽവേയ്ക്ക് നഷ്ടം 90 കോടി

പൗരത്വ ഭേദഗതി ബിൽ ; പ്രതിഷേധത്തിലും സംഘർഷത്തിലും ഇന്ത്യൻ റെയിൽവേയ്ക്ക് നഷ്ടം 90 കോടി

Spread the love

 

സ്വന്തം ലേഖിക

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിലും സംഘർഷത്തിലും ഇന്ത്യൽ റെയിൽവേയ്ക്ക് നഷ്ടം 90 കോടി. ജനങ്ങളുടെ പ്രതിഷേധത്തിനിടെ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിവിധ ഇടങ്ങളിൽ ട്രെയിനുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും നേരെ വ്യാപകമായ അക്രമങ്ങളാണുണ്ടായത്.

രാജ്യത്ത് ഉണ്ടായ ആകെ നാശനഷ്ടത്തിൽ 80 ശതമാനവും കിഴക്കൻ റെയിൽവേ ഡിവിഷനിലാണ്. 72.19 കോടി രൂപയുടെ നാശനഷ്ടമാണ് ഇവിടെ ഉണ്ടായത്. ബംഗാളിൽ ഹൗറ, സീൽഡ, മാൽഡ എന്നീ ഡിവിഷനുകളെയാണ് അക്രമം കൂടുതൽ ബാധിച്ചത്. മുഖ്യമന്ത്രി മമത ബാനർജി നടത്തിയ മാർച്ചിന് പിന്നാലെയാണ് ഈ സ്റ്റേഷനുകൾക്ക് നേരെ വ്യാപക അക്രമമുണ്ടായത്. വടക്ക് കിഴക്കൻ റെയിൽവേയാണ് നഷ്ടത്തിൽ രണ്ടാമത്. 12.75 കോടിയുടെ നഷ്ടമാണ് ഇവിടെ ഉണ്ടായത്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേർഡ് ഐ ന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FIEqmXdNSZIF8KeY5AYGv1