video
play-sharp-fill

പൗരത്വ ഭേദഗതി നിയമം ; ഉത്തർപ്രദേശിൽ സംഘർഷത്തിനിടയിൽ എട്ട് വയസുകാരനുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു, പലയിടത്തും റെഡ് അലേർട്ട്

പൗരത്വ ഭേദഗതി നിയമം ; ഉത്തർപ്രദേശിൽ സംഘർഷത്തിനിടയിൽ എട്ട് വയസുകാരനുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു, പലയിടത്തും റെഡ് അലേർട്ട്

Spread the love

 

സ്വന്തം ലേഖകൻ

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തർപ്രദേശിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ചയും രൂക്ഷമായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിനിടയിൽ പൊലീസ് വെടിവെപ്പിലും സംഘർഷത്തിലും എട്ട് വയസുകാരനുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് ഉടനീളം വ്യാപകമായ അറസ്റ്റ് തുടരുകയാണ്. ഇതുവരെ 10,000 പേർക്കെതിരെ കേസെടുത്തു. 21 സ്ഥലങ്ങളിൽ ഇന്റർനെറ്റ് റദ്ദാക്കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജിനോർ, കാൺപൂർ, ഫിറോസാബാദ് എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും മീററ്റ്, സാംഭൽ ജില്ലകളിൽ ഓരോരുത്തരും കൊല്ലപ്പെട്ടത്. ലഖ്‌നോവിൽ പ്രതിഷേധങ്ങൾക്കിടെ ഒരാൾക്ക് ജീവൻ നഷ്ടമായി. എന്നാൽ, കൊല്ലപ്പെട്ട മറ്റ് രണ്ട് പേരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് വെടിവെപ്പിലല്ല പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതെന്ന് ഡി.ജി.പി ഒ.പി സിങ് അവകാശപ്പെട്ടു. ഒരാളെ പോലും വെടിവെച്ചിട്ടില്ലെന്നും അതേസമയം പൊലീസിന് നേരെ പ്രക്ഷോഭകാരികളാണ് വെടിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.