പൗരത്വ ഭേദഗതി ബിൽ ; പ്രതിഷേധിച്ച നടൻ സിദ്ധാർത്ഥും സംഗീതജ്ഞൻ ടി.എം കൃഷ്ണയും അറസ്റ്റിൽ
സ്വന്തം ലേഖകൻ
ചെന്നൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നടൻ സിദ്ധാർത്ഥിനെയും സംഗീതജ്ഞൻ ടി എം കൃഷ്ണയേയും ചെന്നൈയിൽ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ വള്ളുവർകോട്ടത്തുവെച്ചാണ് ഇവരെ അറസ്റ്റ് ചെയത്ത്. ഇവരോടൊപ്പം 600 പേർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പൊലീസിന്റെ വിലക്ക് ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തിട്ടുള്ളത്.
ദേശീയ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം വ്യാപിച്ചതോടെ ചെന്നൈയിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി ഇന്നലെതന്നെ സിദ്ധാർത്ഥും ടി.എം കൃഷ്ണയും ഉണ്ടായിരുന്നു. . പ്രക്ഷോഭകർക്കിടയിലേയ്ക്ക് നേരിട്ടെത്തി ഇരുവരും സമരത്തിൽ പങ്കുചേരുകയായിരുന്നു. തമിഴ്‌നാട്ടിൽ വിദ്യാർഥികളും സാംസ്‌കാരികപ്രവർത്തകും ഇന്നും പ്രക്ഷോഭത്തിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കലാസാഹിത്യസിനിമ രംഗങ്ങളിലെ നിരവധി പേരാണ് ജനവിരുദ്ധനിയമത്തിനെതിരായ സമരത്തിൽ പങ്കെടുക്കുകയും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നത്.