play-sharp-fill
മംഗളൂരു വെടിവെപ്പ് : കുറ്റക്കാർ മലയാളികൾ ; കർണ്ണാടക ആഭ്യന്തരമന്ത്രി

മംഗളൂരു വെടിവെപ്പ് : കുറ്റക്കാർ മലയാളികൾ ; കർണ്ണാടക ആഭ്യന്തരമന്ത്രി

 

സ്വന്തം ലേഖകൻ

മംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിക്ഷേധത്തിനിടെ മംഗളൂരുവിലെ പൊലീസ് വെടിവെപ്പിൽ പൊലീസിനെ ന്യായീകരിച്ച് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത്. മലയാളികളാണ് മംഗളൂരുവിലെ അക്രമങ്ങൾക്ക് കാരണമെന്നും അവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത്. മലയാളികളാണ് പൊലീസ് സ്റ്റേഷന് തീയിടാൻ ശ്രമിച്ചെന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.


അതേസമയം അക്രമികളെ നേരിടാനാണ് പൊലീസ് വെടിവച്ചതെന്നും അക്രമികളെ കർശനമായി നേരിടുമെന്നും അദേഹം ഡൽഹിയിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്റ്റേഷൻ ആക്രമിച്ചേക്കുമെന്ന സൂചന കിട്ടിയതോടെയാണ് പൊലീസ് വെടിവയ്പ് നടത്തിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം. മൂന്നുപേരാണ് പൊലീസ് വെടിവെയ്പ്പിൽ മരിച്ചത്. വെടിവെപ്പിലും ലാത്തിച്ചാർജിലും കൂടുതൽ പേർക്കു പരുക്കേറ്റിട്ടുണ്ട്. ഒട്ടേറെ പേർ ഗുരുതര പരുക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

ലക്‌നൗവിലെ ഹസ്രത്ഗഞ്ചിൽ പ്രക്ഷോഭകർ പൊലീസിനു നേരേ കല്ലെറിയുകയും ഇരുപതോളം വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു.