video
play-sharp-fill

ഹർത്താലിൽ സംഘർഷം : കെ.എസ്.ആർ. ടി. സി ബസുകൾക്ക് നേരെ കല്ലേറ് ; നൂറിലധികം പേർ പൊലീസ് കസ്റ്റഡിയിൽ

ഹർത്താലിൽ സംഘർഷം : കെ.എസ്.ആർ. ടി. സി ബസുകൾക്ക് നേരെ കല്ലേറ് ; നൂറിലധികം പേർ പൊലീസ് കസ്റ്റഡിയിൽ

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കല്ലേറുണ്ടായി. സംസ്ഥാനത്ത് നൂറിലധികം ആളുകൾ മൊത്തം 100ൽ അധികംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മിക്ക ജില്ലകളിലും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ട്.

മലപ്പുറം തിരൂരിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കടകൾ അടപ്പിക്കാനും, വാഹനങ്ങൾ തടയാനും ശ്രമിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. മൂന്നാറിലും ആലുവയിലും കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹർത്താലിന്റെ മറവിൽ അക്രമങ്ങൾ തടയാൻ സംസ്ഥാനത്ത് പൊലീസ് സുരക്ഷ കർശനമാക്കി. സംഘർഷ സാദ്ധ്യതയുള്ള മേഖലകളിൽ ഇന്നലെ വൈകിട്ടോടെ തന്നെ പൊലീസിനെ വിന്യസിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരോടെല്ലാം ഡ്യൂട്ടിക്ക് ഹാജരാകാനും നിർദേശം നൽകിയിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ പൊലീസ് കൺട്രോൾ റൂമുകളിൽ ഫയർഫോഴ്‌സ് സ്‌ട്രൈക്കിംഗ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള മേഖലകളിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരെയും നിയോഗിച്ചിട്ടുണ്ട്.

ജില്ലകളിലെ സുരക്ഷ അതത് പൊലീസ് മേധാവിമാർ നേരിട്ട് തന്നെയാണ് വിലയിരുത്തുക. റോഡ് തടസപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് തുടർച്ചയായി റോന്ത് ചുറ്റുന്നുണ്ട്. സഞ്ചാരസ്വാതന്ത്യം തടസപ്പെടാൻ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.