video
play-sharp-fill

അവസാനത്തെ കോൺഗ്രസുകാരനും മരിച്ച് വീഴുന്നതുവരെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടും : കോൺഗ്രസ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പൗരത്വഭേദഗതി നടപ്പാക്കുകയില്ല ; കെ.സി വേണുഗോപാൽ

അവസാനത്തെ കോൺഗ്രസുകാരനും മരിച്ച് വീഴുന്നതുവരെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടും : കോൺഗ്രസ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പൗരത്വഭേദഗതി നടപ്പാക്കുകയില്ല ; കെ.സി വേണുഗോപാൽ

Spread the love

 

സ്വന്തം ലേഖകൻ

ആലപ്പുഴ: അവസാനത്തെ കോൺഗ്രസുകാരനും മരിച്ച് വീഴുന്നത് വരെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടും, കോൺഗ്രസ് ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും പൗരത്വനിയമഭേദഗതി നടപ്പാക്കില്ലെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ. അതോടൊപ്പം കോൺഗ്രസ് പിന്തുണ നൽകുന്ന മഹാരാഷ്ട്രയിലും നിയമം നടപ്പാക്കാൻ അനുവദിക്കില്ല.

കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ ഇതിന് തീരുമാനമെടുത്തിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. ജനങ്ങളെ മതപരമായും ജാതീയമായും ഭിന്നിപ്പിക്കുന്ന നിയമഭേദഗതിക്കെതിരായ പോരാട്ടത്തിന് രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോജിക്കാവുന്ന എല്ലാ കക്ഷികളുമായും ചേർന്നുള്ള പോരാട്ടമാണ് ദേശീയതലത്തിൽ കോൺഗ്രസ് നടത്തുന്നത്.സംസ്ഥാനത്തെ കാര്യങ്ങളിൽ കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.