പൗരത്വ ബില്ലിനെ എതിർത്താൽ കയ്യടി കിട്ടും, അത് യു.എ.പി.ഐയ്‌ക്കെതിരെ ആയാൽ കള്ളക്കേസും കൈവിലങ്ങും ഉറപ്പ് ; വൈറലായി ജോയ് മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകൻ
കൊച്ചി : പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തമായതോടെ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്. ഒരു ജനവിഭാഗത്തെ അന്യവൽക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിർത്താൽ കേരളത്തിൽ കയ്യടി കിട്ടും. എന്നാൽ യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കുന്നതിനെ ചോദ്യം ചെയ്താൽ കൈവിലങ്ങ് ഉറപ്പാണെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ കുറിച്ചു. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും ഇതിൽ ആരുടെ കൂടെയായിരിക്കണം എന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ജോയ് മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ശരാശരി മലയാളിയുടെ സംശയങ്ങൾ ..
ശരിയാണ്, മത വിശ്വാസത്തിന്റെ പേരിൽ ഒരു ജനവിഭാഗത്തെ അന്യവൽക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിർത്താൽ കേരളത്തിൽ നിന്നും കയ്യടികിട്ടും. പോലീസ് സംരക്ഷണവും ഉറപ്പ്. എന്നാൽ ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ ഡഅജഅ ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങൾക്കെതിരെ ചെറുവിരൽ അനക്കിയാൽ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ്. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ.
ഇതിൽ ആരുടെ കൂടെയായിരിക്കണം നമ്മൾ?