play-sharp-fill
സർക്കാർ ഇന്റർനെറ്റ് നിരോധനം ആയുധമാക്കിയാലും പേടിക്കണ്ട ; ഇന്റർനെറ്റ് ഇല്ലെങ്കിലും വിവരങ്ങൾ കൈമാറാൻ സാധിക്കുന്ന ആപ്പുകളുണ്ട്

സർക്കാർ ഇന്റർനെറ്റ് നിരോധനം ആയുധമാക്കിയാലും പേടിക്കണ്ട ; ഇന്റർനെറ്റ് ഇല്ലെങ്കിലും വിവരങ്ങൾ കൈമാറാൻ സാധിക്കുന്ന ആപ്പുകളുണ്ട്

 

സ്വന്തം ലേഖകൻ

കോട്ടയം : സർക്കാരിനെ പ്രതികൂട്ടിൽ നിർത്തുന്ന എന്ത് പ്രശ്‌നങ്ങൾ ഉണ്ടായാലും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയെന്നത് കേന്ദ്രസർക്കാരിന്റെ പ്രധാന ആയുധമായി മാറിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായപ്പോഴും കാശ്മീരിൽ 371 എ ആർട്ടിക്കിൾ റദ്ദാക്കിയ സമയത്തും കേന്ദ്രസർക്കാർ ഇന്റർനെറ്റ് റദ്ദാക്കിയാണ് പ്രതിഷേധത്തെ നേരിട്ടത്. സമരങ്ങളെ അപ്രസക്തമാക്കാൻ രാജ്യത്ത് ഇന്റർനെറ്റ് മൊബൈൽ സേവനങ്ങളുടെ നിരോധനം ആയുധമാക്കുമ്പോൾ പ്രതിവിധി അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാവുന്ന ആപ്പുകൾ ഉപയോഗിക്കാം.


ബ്രിഡ്ജ്‌ഫൈ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകൃതിദുരന്തമുണ്ടാകുന്ന അവസരങ്ങളിലും വിദേശയാത്രാവേളകളിലും ഇന്റർനെറ്റില്ലാതെ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ആപ്പാണ് ബ്രിഡ്ജ്‌ഫൈ. പ്രകൃതിദുരന്തമുണ്ടാകുമ്പോൾ രക്ഷപ്രവർത്തനത്തിന് ഇത് വളരെയധികം ഉപയോഗപ്രദമാണ്. മൂന്ന് തരത്തിലാണ് ഉപയോഗം, മെഷ് മോഡിൽ രണ്ടുപേർ തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കാം. വൈഫൈ ഉപയോഗിച്ച് ഒന്നിലധികം പേരുമായി ആശയവിനിമയം നടത്താം. ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് ബ്രോഡ്കാസ്റ്റിംഗ് മോഡ്. ഇതിൽ അയക്കുന്ന മെസേജുകൾ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർക്കും കാണാൻ സാധിക്കും. support ios

ഫയർ ചാറ്റ്

ഇന്റർനെറ്റ് ഇല്ലെങ്കിലും ബ്ലൂടൂത്ത് കണ്ക്ടിവിറ്റി ഉപയോഗിച്ച് അടുത്തള്ളവരുമായി ചാറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പാണ് ഫയർ ചാറ്റ്. എന്നാൽ ഇന്റർനെറ്റ് ഉണ്ടെങ്കിൽ ലോകത്തിലെ എവിടെയുള്ളവരുമായും ഈ ആപ്പ് ഉപയോഗിച്ച് ചാറ്റ് ചെയ്യുവാനും സന്ദേശങ്ങൾ കൈമാറുവാനും സാധിക്കും. Support Android and iOs

ബ്രിയർ

ഇന്റർനെറ്റ് ഇല്ലാത്ത വേളകളിൽ ബ്ലുടൂത്ത്,വൈഫൈ എന്നിവ ഉപയോഗിച്ച് കണക്ട് ചെയ്യാൻ സാധിക്കുന്ന ആപ്പാണ് ബ്രിയർ. അതേസമയം ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാവുമ്‌ബോൾ ടോർ നെറ്റ് വർക്കുമായി കണക്ടട് ചെയ്താൽ അയക്കുന്ന സന്ദേശങ്ങൾ സുരക്ഷിതവുമായിരിക്കും. Support Android And iOs

വോജർ

ഇന്റർനെറ്റില്ലാതെ വോയിസ് കോളുകൾ ചെയ്യാൻ സഹായിക്കുന്ന ആപ്പാണ് വോജർ. ഫോൺബുക്ക് ആവശ്യമില്ലാത്ത ഈ ആപ്പ് ഉപയോഗിക്കാൻ വൈഫൈ, ബ്ലൂടൂത്ത്,മൈക്രോഫോൺ ക്യാമറ എന്നിവയുടെ പെർമിഷൻ ആവശ്യമാണ്. Support iOs

സിഗ്‌നൽ ഓഫ് ലൈൻ

ഇന്റർനെറ്റോ,ലോക്കൽ നെറ്റ്‌വർക്കോ ഇല്ലാത്ത സാഹചര്യങ്ങളിൽ 100 മീറ്റർ പരിധിക്കുള്ളിൽ വൈഫൈ ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ കഴിയുന്ന ആപ്പാണ് സിഗ്‌നൽ ഓഫ് ലൈൻ. ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോ. എന്നിവ വൈഫൈയിലൂടെ കൈമാറാം. ഈ ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുന്നത് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖോഖോ ഡെവലേപ്പേഴ്‌സാണ്. Support iOs