നാളെ ഹർത്താൽ നടത്തുന്നവരും അതിനെ അനുകൂലിക്കുന്നവരുമായിരിക്കും എല്ലാ നഷ്ടങ്ങളുടെയും ഉത്തരവാദി ; പ്രചരണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നാളെ ഹർത്താൽ നടത്തുന്നവരും അതിനെ അനുകൂലിക്കുന്നവരുമായിരിക്കും നാളെ ഉണ്ടാവുന്ന എല്ലാ നാശനഷ്ടങ്ങളുടെയും ഉത്തരവാദി. പ്രചാരണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.
ചൊവ്വാഴ്ച്ച രാവിലെ ആറ് മുതൽ വൈകുന്നേരം ആറുവരെ ഹർത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ സമൂഹ്യമാധ്യമങ്ങൾ വഴിയും, ചില പത്രമാധ്യമങ്ങളിൽ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഹർത്താൻ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുൻപ് അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് നിൽനിൽക്കെ അത്തരം അനുമതികൾ നേടാതെയാണ് ഈ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതിനാൽ നിയമവിരുദ്ധമാണ് നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ. നാളെ ഹർത്താൽ നടത്തുകയോ, ഹർത്താലിനെ അനുകൂലിക്കുകയോ ചെയ്യുന്നവരായിരിക്കും നാളെ ഉണ്ടാവുന്ന എല്ലാ നഷ്ടങ്ങളുടേയും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ ജില്ലാ, സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
17.12.2019 രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ സമൂഹ്യമാധ്യമങ്ങൾ വഴിയും, ചില പത്രമാധ്യമങ്ങളിൽ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
07.01.2019 തീയ്യതിയിലെ ബഹു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹർത്താൻ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഉത്തരവ് നിലവിലുണ്ട.് ബഹു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നോട്ടീസ് ഹർത്താലാഹ്വാനം ചെയ്തിട്ടുള്ള സംഘടനകൾ നൽകിയിട്ടില്ലാത്തതിനാൽ മേൽ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണ്. മേൽ ദിവസം സംസ്ഥാനത്ത് ഹർത്താൽ നടത്തുകയോ, ഹർത്താലിനെ അനുകൂലിക്കുകയോ ചെയ്താൽ ആയതിന്റെ എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ ജില്ലാ/സംസ്ഥാന നേതാക്കൾക്കായിരിക്കമെന്നും, അവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ഇത് കൂടാതെ 17.12.2019 തീയതിയിൽ സംസ്ഥാന വ്യാപകമായി നഗരസഭ/പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനും മറ്റും മേൽ സൂചിപ്പിച്ച ഹർത്താൽ പ്രചാരണം തടസ്സം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും കൂടി പ്രസ്തുത നേതാക്കൾ ഉത്തരവാദികൾ ആയിരിക്കുന്നതാണ്.
#keralapolice