video
play-sharp-fill
പൗരത്വ ഭേദഗതി ബിൽ ; പ്രതിഷേധിച്ച ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

പൗരത്വ ഭേദഗതി ബിൽ ; പ്രതിഷേധിച്ച ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഡൽഹി ജുമാ മസ്ജിദിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു പൊലീസ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ ജുമാ മസ്ജിദിൽ പ്രാർത്ഥനയ്ക്ക് ശേഷം ആസാദിന്റെ നേതൃത്വത്തിൽ ആളുകൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയത് അസാധാരണ സംഘർഷാവസ്ഥയുണ്ടാക്കിയിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധത്തിനായി ജുമാ മസ്ജിദിൽ തടിച്ചുകൂടിയത്. നിരവധി വാഹനങ്ങൾ തകർക്കുകയും കത്തിക്കുകയും ചെയ്തു. പൊലീസ് ലാത്തിച്ചാർജ് നടത്തി. നാല് പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദര്യഗഞ്ജിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിഷേധത്തിനിടെ കുട്ടികളുൾപ്പെടെ നാൽപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒമ്പത് കുട്ടികളെ വിട്ടയച്ചു. മാതാപിതാക്കൾ എത്തിയാലെ കുട്ടികളെ വിട്ടയക്കൂവെന്ന നിലപാടിലായിരുന്നു പൊലീസ്.

അതേസമയം ഉത്തർപ്രദേശിൽ ഇന്നലെ നടന്ന പ്രക്ഷോഭത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. മരണസഖ്യ പത്തായി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. യു.പിയിൽ പത്തിലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റു. മീററ്റിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. അലിഗഡിലും മീററ്റിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം നടന്ന പ്രതിഷേധം പല നഗരങ്ങളിലും അക്രമാസക്തമായി. 3500 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി.