പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം ; മംഗളൂരുവിൽ ബിനോയ് വിശ്വം പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖിക
മംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മംഗളൂരുവിൽ ബിനോയ് വിശ്വം എം.പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് മംഗളൂരുവിൽ ചേരുന്നുണ്ട്.
സമരം നടത്താൻ സംഘടനകൾ അനുമതി ആവശ്യപ്പെട്ടാൽ നിഷേധിക്കരുതെന്ന് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. ശനിയാഴ്ച അവധി ദിവസമായതിനാൽ കൂടുതൽ ആളുകൾപ്രതിഷേധവുമായി തെരുവിലേക്കിറങ്ങുമെന്ന കണക്കുകൂട്ടലിൽ സുരക്ഷ കർശനമാക്കാനാണ് മംഗളൂരു പൊലീസിന് ലഭിച്ച നിർദേശം. അതേസമയം മംഗളൂരുവിൽ സ്ഥിതിഗതികൾ ശാന്തമാണ്. എന്നാൽ കർഫ്യുവിനൊപ്പം ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്ഞയും ഇന്റർനെറ്റ് വിലക്കും തുടരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group