
ഉഴവൂർ ഗ്രാമപഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു; ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള പദ്ധതി ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖിക
കോട്ടയം: മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കുന്ന സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള പദ്ധതി ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുടുംബശ്രീ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുന്ന പഞ്ചായത്തുകളിൽ അതിനോടനുബന്ധമായും ഹെൽപ്പ് ഡെസ്‌ക് ഇല്ലാത്തിടത്ത് ഗ്രാമപഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ചുമതലയിലുമാണ് സെന്റർ പ്രവർത്തിക്കേണ്ടത്. ടെക്നിക്കൽ അസിസ്റ്റന്റ് ഇല്ലാത്ത പഞ്ചായത്തുകളിൽ എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും.
മുഴുവൻ സമയവും പ്രവർത്തനം ഉറപ്പുവരുത്താൻ സന്നദ്ധപ്രവർത്തകരെയും നിയോഗിക്കാം. നിയോഗിക്കപ്പെടുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, ഏജൻസികൾ മുഖേന നടപ്പിലാക്കുന്ന സേവനങ്ങളെ സംബന്ധിച്ചും അറിവുണ്ടാകണം.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ വി. ടി. സുരേഷ്, ജോണിസ് പി. സ്റ്റീഫൻ, സിറിയക് കല്ലട, ബിനു ജോസ്, മേരി സജി എന്നിവർ പങ്കെടുത്തു.