video
play-sharp-fill

Sunday, May 18, 2025
HomeMainപ്ലസ് ടു യോഗ്യതയുള്ളവരാണോ? സിഐഎസ്‌എഫ് വിളിക്കുന്നു; 82000 രൂപ വരെ ശമ്പളം; ഉടൻ അപേക്ഷിക്കാം

പ്ലസ് ടു യോഗ്യതയുള്ളവരാണോ? സിഐഎസ്‌എഫ് വിളിക്കുന്നു; 82000 രൂപ വരെ ശമ്പളം; ഉടൻ അപേക്ഷിക്കാം

Spread the love

കൊച്ചി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്‌എഫ്) ഹെഡ് കോണ്സ്റ്റബിള് (ജനറല് ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

2025ലെ സ്പോർട്സ് ക്വോട്ട പ്രകാരമുള്ള 30 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹോക്കി താരങ്ങളായ വനിതകൾക്കായാണ് ഈ റിക്രൂട്ട്മെന്റ് നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മേയ് 30 വരെ അപേക്ഷകള് അയക്കാവുന്നതാണ്.

പ്രായപരിധി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025 ഓഗസ്റ്റ് 1ന് 18-23 വയസ്സ് (2002 ഓഗസ്റ്റ് 2നും 2007 ഓഗസ്റ്റ് 1നും ഇടയിൽ ജനിച്ചവർ)

യോഗ്യത

ഹോക്കിയിൽ സംസ്ഥാന/ദേശീയ/അന്തർദേശീയ തലത്തില് പ്രതിനിധീകരിച്ച റെക്കോർഡുള്ളവർക്കും പ്ലസ് ടു പാസായവർക്കുമാണ് അപേക്ഷകൾ അയക്കാന് അർഹതയുള്ളത്.

ശമ്ബളം

ലെവല്4 പേ മാട്രിക്സ് അനുസരിച്ച്‌ 25,500-81,100 (മറ്റ് അലവൻസുകളും ലഭിക്കും)

അപേക്ഷ അയക്കേണ്ട വിധം

cisfrectt.cisf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

‘ലോഗിന്’ ക്ലിക്ക് ചെയ്ത് ‘പുതിയ രജിസ്ട്രേഷന്’ തിരഞ്ഞെടുക്കുക

വ്യക്തിഗത, കോണ്ടാക്റ്റ്, വിദ്യാഭ്യാസ വിവരങ്ങൾ പൂരിപ്പിക്കുക

ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സമയപരിധിക്ക് മുൻപ് അപേക്ഷ സമർപ്പിക്കുക. യോഗ്യതാ വ്യവസ്ഥകൾ പാലിക്കാത്ത അപേക്ഷകൾ റദ്ദാക്കപ്പെടും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ട്രയല് ടെസ്റ്റ്/പ്രാവീണ്യ പരിശോധന/മെഡിക്കൽ ടെസ്റ്റ് എന്നിവ നടത്തും

കൂടുതൽ വിവരങ്ങൾക്ക്

സിഐഎസ്ഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments