play-sharp-fill
സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധം: ജോഷി ഫിലിപ്പ്

സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധം: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: അർഹതയുള്ള നിരവധി സഹകരണ സ്ഥാപനങ്ങൾക്ക് വോട്ടവകാശം നിഷേധിച്ചു കൊണ്ട് ഡിസംബർ 7-ആം തീയതി സർക്കിൾ സഹകരണ യൂണിയനുകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടത്തുവാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.


വൈക്കം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി എന്നീ സർക്കിൾ സഹകരണ യൂണിയനുകളിലാണ് അംഗസംഘങ്ങൾക്ക് യാതൊരുവിധ അറിയിപ്പും നല്കാതെ തെരഞ്ഞെടുപ്പ് നടത്തുവാൻ നീക്കം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവധി കഴിഞ്ഞിട്ടും ഭൂരിപക്ഷം നേടുവാൻ കഴിയാത്തതിനാൽ മാസങ്ങളോളം തെരഞ്ഞെടുപ്പ് നീട്ടികൊണ്ടുപോയ സർക്കിൾ സഹകരണ യൂണിയനുകൾ പിൻവാതിലിലൂടെ പിടിച്ചടക്കുവാനാണ് സി.പി.എം. ശ്രമിക്കുന്നത്. അഫിലിയേഷൻ ഫീസ് വാങ്ങാതെ അംഗസംഘങ്ങളെ വ്യാപകമായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുവാനുള്ള ഗൂഢശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

അംഗ സംഘങ്ങളുടെ അഫിലിയേഷൻ ഫീസ് അടയ്ക്കുവാനുള്ള അവസരം നിഷേധിയ്ക്കുന്നത് രാഷ്ട്രീയലാക്കോടു കൂടിയാണ്. സഹകരണ രംഗത്തെ സി.പി.എം.ന്റെ ഏകാധിപത്യ നിലപാടുകൾക്കെതിരെ ശക്തമായി പ്രതികരിയ്ക്കുമെന്ന് ജോഷി ഫിലിപ്പ് പറഞ്ഞു.