
ആറ്റിങ്ങലിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി നഗ്‌നവീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു; ബസ് ഡ്രൈവര്‍ അറസ്റ്റില്‍; പ്രതിയുടെ ഫോണില്‍ നിന്ന് നിരവധി സ്ത്രീകളുമായും പെണ്‍കുട്ടികളുമായും സമാന രീതിയിലുള്ള ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ്
ആറ്റിങ്ങല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി നഗ്‌നവീഡിയോ പ്രചരിപ്പിച്ച കേസിൽ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചെമ്മരുതി പാലച്ചിറ തച്ചോട് പട്ടരുമുക്ക് ആകാശ്ഭവനില്‍ എസ് ആകാശ് (24) ആണ് പിടിയിലായത്.
വടക്കന്‍സ് എന്ന സ്വകാര്യ ബസ് ഡ്രൈവറാണ് പൊലീസ് പിടിയിലായ ആകാശ്. പകർത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ മറ്റുളളവര്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ ആറ്റിങ്ങല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
കേസെടുത്തതോടെ ഒളിവില്‍ പോയ പ്രതിയെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പിടികൂടിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി ജി ബിനുവിന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ സി സി പ്രതാപചന്ദ്രന്‍, ജൂനിയര്‍ എസ് ഐ ശരത്, പൊലീസുകാരായ അനില്‍കുമാര്‍, ബിനോജ്, ശരത്കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടുകൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ ഫോണില്‍ നിന്ന് നിരവധി സ്ത്രീകളുമായും പെണ്‍കുട്ടികളുമായും സമാന രീതിയില്‍ ഇടപ്പെട്ടതിന്റെ വിവരങ്ങള്‍ കണ്ടെത്തിയതായും ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.