
ആരോഗ്യഗുണങ്ങൾക്കു പുറമെ ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവാപ്പട്ട. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള കറുവാപ്പട്ടയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. കറുവാപ്പട്ട ചേർത്ത വെള്ളം ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ഗുണങ്ങൾ
1. ദഹനത്തെ സഹായിക്കുന്നു: ഇത് ദഹന എന്‍സൈമുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ഗ്യാസ്, വീക്കം തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നു.
2. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു: ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും കോശങ്ങളുടെ കേടുപാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു.
3. വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നു: ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
4. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ഇന്‍സുലിന്റെ പ്രതികരണം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
5. ശരീരഭാരം നിയന്ത്രിക്കാം: ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
6. കൊളസ്ട്രോള്‍ കുറയ്ക്കുന്നു: പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വെള്ളം തിളപ്പിച്ച് അതില്‍ കറുവപ്പട്ട ചേര്‍ത്ത് 10-15 മിനിറ്റ് കുതിര്‍ക്കുക, അരിച്ചെടുത്ത് ആവശ്യമെങ്കില്‍ തേന്‍ അല്ലെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കാം..
രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊഴുപ്പ് കത്തിക്കാനും ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാനും ഏറ്റവും നല്ലതാണ്. കറുവപ്പട്ട അമിതമായി കഴിക്കുന്നത് കരളിന് ബുദ്ധിമുട്ടുണ്ടാക്കാം. അതിനാല്‍ അളവ് ശ്രദ്ധിക്കുക. വെറും വയറ്റില്‍ കറുവപ്പട്ട കഴിക്കുന്നത് എല്ലാവര്‍ക്കും ഗുണകരമാണോ എന്ന് ഡോക്ടറുമായി സംസാരിച്ച് ഉറപ്പാക്കണം.
തയ്യാറാക്കുന്ന വിധം
ഒരു ലിറ്റര്‍ വെള്ളം എടുത്ത് തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് ഒരു കഷ്ണം കറുവപ്പട്ടയോ (അല്ലെങ്കില്‍ 1/2 മുതല്‍ 1 ടീസ്പൂണ്‍ പൊടി) ചേര്‍ക്കുക. വെള്ളം 5-10 മിനിറ്റ് തിളച്ച ശേഷം തീ അണച്ച് ചൂടാറാന്‍ അനുവദിക്കുക. കറുവപ്പട്ട മാറ്റിയെടുത്ത്, ആവശ്യമെങ്കില്‍ തേന്‍ അല്ലെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത് ഉപയോഗിക്കാം.