video
play-sharp-fill

സിനിമയിലെ ഒരുന്നതൻ തന്റെ കഥ മോഷ്ടിച്ചെന്ന് പറയുകയാണ് ജയനെ അനുകരിച്ച് ശ്രദ്ധേയമായ താരം രാജാ സാഹിബ്

Spread the love

കൊച്ചി: മിക്രിയിലൂടെ സിനിമയിലെത്തിയ താരമാണ് രാജാ സാഹിബ്. ജയനെ അനുകരിച്ചാണ് താരം ശ്രദ്ധേയനായത്. താൻ എഴുതിയ കഥ ഒരാള്‍ മോഷ്ടിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജാ സാഹിബ്.
‘സിനിമാ മേഖലയില്‍ നടക്കുന്നതാണിത്. നമ്മള്‍ കഥ ഒരാളോട് പറയുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യുകയോ മെയില്‍ ചെയ്യുകയോ ഒക്കെ വേണം. അങ്ങനെയൊന്നും ചെയ്യാത്തതുകൊണ്ട് എന്റെയൊരു കഥയങ്ങ് പോയിക്കിട്ടി. എന്റെ നിഷ്‌കളങ്കതവച്ച്‌ ഞാൻ ഒരാളുടെയടുത്ത് എന്റെ ത്രഡ്‌ പറഞ്ഞു.

ജയനെപ്പോലെ അവതരിപ്പിക്കാനായിരുന്നു എനിക്ക് വരുന്ന സിനിമകളെല്ലാം. ലക്ഷങ്ങള്‍ പ്രതിഫലം താരൻ റെഡിയായി വന്നു. എനിക്ക് കഥാപാത്രമായി മാറി ചെയ്യണമെന്നുണ്ടായിരുന്നു. സിനിമയില്‍ നമ്മള്‍ തന്നെ ക്രീയേറ്റ് ചെയ്യണം. അത് മനസിലാക്കി, എനിക്കുവേണ്ടി ഞാൻ കഥയെഴുതി. സയൻസ് ഫിക്ഷനായി ചെയ്യേണ്ടതായിരുന്നു. ത്രഡ് ഷെയർ ചെയ്തതാണ്. തിരക്കഥയിലേക്ക് കടന്നില്ലായിരുന്നു. പുസ്തകത്തില്‍ കഥ കുറിച്ചുവച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്രഡ് കേട്ടപ്പോഴേക്ക് ആ വ്യക്തിയ്ക്ക് ഇഷ്ടമായി. വലിയൊരു തറവാട്ടില്‍ ജനിക്കുന്നൊരു കുട്ടി. കുട്ടികളില്ലാതെ കാത്തിരുന്നു കിട്ടിയ കുട്ടി. ആ കുട്ടിയ്ക്ക് ബുദ്ധി വികാസം ഇല്ല. ഹാർട്ട് മാറ്റിവച്ചിട്ടുണ്ടല്ലോ. ബ്രെയിൻ മാറ്റിവയ്‌ക്കുന്നതിനെക്കുറിച്ച്‌ എന്തുകൊണ്ട് ചിന്തിച്ചുകൂടാ എന്ന് കരുതി. അങ്ങനെയുണ്ടായതാണ് ആ കഥ.

അങ്ങനെ ഈ കുട്ടിയ്ക്ക് ആക്സിഡന്റായി മരിച്ചയൊരാളുടെ ബ്രെയിൻ വയ്ക്കുന്നു. എന്നാല്‍ പയ്യന് കിട്ടിയത് ക്രിമിനലിന്റെ ബ്രെയിനായിരുന്നു. ആ കുട്ടി സർജറിക്ക് ശേഷം ആക്ടീവായി പല പ്രശ്നങ്ങളുമുണ്ടാക്കി. അവസാനം അവനെ വിഷം കൊടുത്ത് അമ്മ തന്നെ കൊല്ലുന്നതായിട്ടായിരുന്നു.

സിനിമയിലെ ഉന്നതനായ സംവിധായകനോടാണ് കഥ പറഞ്ഞത്. അയാള്‍ തന്നെയാണ് ആ ചിത്രം ചെയ്തത്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. ആ പടം കാണാൻ തന്നെ വിഷമമായിരുന്നു.’- അദ്ദേഹം പറഞ്ഞു.