play-sharp-fill
എ വിൻസെന്റ് സംവിധാനം ചെയ്ത “നിഴലാട്ട ” ത്തിൽ പ്രേംനസീറിന്റെ കഥാപാത്രം വില്ലൻ. ജോസ് പ്രകാശ് പാടുകയും മറ്റൊരു വില്ലൻ എൻ ഗോവിന്ദൻകുട്ടി ആസ്വദിക്കുകയും പ്രേംനസീർ മദ്യലഹരിയിൽ കുഴഞ്ഞാടുകയും നായികയായ ഷീല നിസ്സഹായതയോടെ നോക്കി നിൽക്കുകയും ചെയ്യുന്ന ആ ഗാനം മലയാള സിനിമാചരിത്രത്തിലെ സ്വർണ്ണം പതിച്ച സ്വരമണ്ഡപത്തിൽ നിന്നും ഒഴുകിയെത്തിയപ്പോൾ……

എ വിൻസെന്റ് സംവിധാനം ചെയ്ത “നിഴലാട്ട ” ത്തിൽ പ്രേംനസീറിന്റെ കഥാപാത്രം വില്ലൻ. ജോസ് പ്രകാശ് പാടുകയും മറ്റൊരു വില്ലൻ എൻ ഗോവിന്ദൻകുട്ടി ആസ്വദിക്കുകയും പ്രേംനസീർ മദ്യലഹരിയിൽ കുഴഞ്ഞാടുകയും നായികയായ ഷീല നിസ്സഹായതയോടെ നോക്കി നിൽക്കുകയും ചെയ്യുന്ന ആ ഗാനം മലയാള സിനിമാചരിത്രത്തിലെ സ്വർണ്ണം പതിച്ച സ്വരമണ്ഡപത്തിൽ നിന്നും ഒഴുകിയെത്തിയപ്പോൾ……

 

കോട്ടയം: കള്ളക്കടത്തും കള്ളനോട്ടടിയുമടക്കം എല്ലാ അധോലോകപ്രവർത്തനങ്ങളും നടത്തുന്ന നാട്ടിലെ ഒരു വലിയ ഗൂഢസംഘം .
ചുണ്ടിൽ പൈപ്പും തലയിൽ മെക്സിക്കൻ തൊപ്പിയും മുട്ടറ്റം വരെ എത്തുന്ന നീളൻ കോട്ടും കയ്യിൽ റിവോൾറുമായി എത്തുന്ന ഈ അധോലോക നായകനായി വെള്ളിത്തിരയിൽ പകർന്നാട്ടം നടത്തിയിരുന്നത് ജോസ് പ്രകാശ് എന്ന നടനായിരുന്നു .

ഇവരുടെ അധോലോക പ്രവർത്തനങ്ങൾക്ക് അറുതിവരുത്താൻ ഡൽഹിയിൽ നിന്നും കേരളത്തിൽ എത്തുന്ന സമർത്ഥനായ പൊലീസ് ഓഫീസറായി നിത്യഹരിതനായകൻ പ്രേംനസീറും എത്തുന്നതോടെ ശശികുമാറിൻ്റേയോ എ ബി രാജിൻ്റേയോ ഒരു തകർപ്പൻ മസാല പടത്തിന്
അരങ്ങൊരുങ്ങുകയായി .


കവിയും ഗായകനുമൊക്കെയായ പോലീസ് ഓഫീസർക്ക് പ്രണയിക്കാൻ ഷീലയോ വിജയശ്രീയോ ജീവൻ കൊടുക്കുന്ന ഒരു നായികയുമുണ്ട് കേട്ടോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് ഓഫീസർ മികവുറ്റ ഗായകനായതിനാൽ
മലയാളസിനിമയ്ക്ക് എന്നുമെന്നും ഓമനിക്കാൻ കുറെ നല്ല ഗാനങ്ങൾ കിട്ടിയെന്ന മഹത്തായ കാര്യം ഒട്ടും വിസ്മരിക്കുന്നില്ല .

ഇങ്ങനെയൊക്കെയായിരുന്നു എഴുപതുകളിലെ സാധാരണ പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്ന മലയാള സിനിമകൾ .

ജോസ് പ്രകാശും പ്രേംനസീറും കള്ളനും പോലീസും കളിക്കുന്ന കാലത്ത് ജോസ് പ്രകാശ് ഗായകനും പ്രേംനസീർ വില്ലനുമായി മലയാളത്തിൽ ഒരു സിനിമയെത്തുന്നു .

“നിഴലാട്ടം …. ”

എ വിൻസെന്റ് സംവിധാനം ചെയ്ത “നിഴലാട്ട ” ത്തിൽ പ്രേംനസീറിന്റെ കഥാപാത്രം അല്പം വില്ലൻ സ്വഭാവമുള്ളതായിരുന്നു.
ജോസ് പ്രകാശ് പാടുകയും മറ്റൊരു വില്ലൻ
എൻ ഗോവിന്ദൻകുട്ടി ആസ്വദിക്കുകയും പ്രേംനസീർ മദ്യലഹരിയിൽ കുഴഞ്ഞാടുകയും നായികയായ ഷീല നിസ്സഹായതയോടെ നോക്കി നിൽക്കുകയും ചെയ്യുന്ന ആ ഗാനം മലയാള സിനിമാചരിത്രത്തിലെ സ്വർണ്ണം പതിച്ച സ്വരമണ്ഡപത്തിൽ നിന്നും ഒഴുകിയെത്തിയപ്പോൾ
അതൊരു സ്വർഗ്ഗീയ
അനുഭവമായി മാറി.

“സ്വര്‍ഗ്ഗപുത്രീ നവരാത്രീ
സ്വര്‍ണ്ണം പതിച്ച നിന്‍ സ്വരമണ്ഡപത്തിലെ
സോപാനഗായകനാക്കൂ
എന്നെ നീ
(സ്വര്‍ഗ്ഗപുത്രീ… )

പാല്‍ക്കടല്‍ത്തിരകളിലലക്കിയെടുത്ത നിന്‍
പൂനിലാപ്പുടവതൊടുമ്പോള്‍
മെയ്യില്‍ തൊടുമ്പോള്‍
നിന്നെ പ്രണയ പരാധീനയാക്കുവാന്‍
എന്തെന്നില്ലാത്തോരഭിനിവേശം
അഭിനിവേശം അഭിനിവേശം
(സ്വര്‍ഗ്ഗപുത്രീ… )

കൈകളില്‍ മൃഗമദത്തളികയുമേന്തി നീ
ഏകയായരികില്‍ വരുമ്പോള്‍
ദേവി വരുമ്പോള്‍
നിന്നെ കരവലയത്തിലൊതുക്കുവാന്‍
ഒന്നു ചുംബിക്കുവാ‍ന്‍ അഭിനിവേശം
അഭിനിവേശം അഭിനിവേശം
(സ്വര്‍ഗ്ഗപുത്രീ… )

അര നൂറ്റാണ്ടു കഴിഞ്ഞിട്ടും സംഗീത പ്രേമികളുടെ മനസ്സിൽ ഒരു തേൻമഴയായ് പെയ്തിറങ്ങുകയാണ്
ഈ ഗാനം .

കരവലയത്തിൽ ഒതുങ്ങി നിൽക്കുന്ന പ്രണയിനിയെ ചുംബനങ്ങൾ കൊണ്ട്
വീർപ്പുമുട്ടിക്കാനുള്ള നായകന്റെ അഭിനിവേശം വയലാർ വാക്കുകളിലൂടെ കോറിയിട്ടപ്പോൾ അത് ആസ്വാദകരുടെ മനസ്സിൽ ശരിക്കും കുളിരു കോരുന്ന
ഒരു അനുഭൂതി തന്നെ പകർന്നു നൽകുകയുണ്ടായി .

വശ്യസുന്ദരമായ മോഹനരാഗത്തിൽ ദേവരാജൻ മാസ്റ്റർ സംഗീതം നൽകി യേശുദാസിന്റെ കാമുക ഭാവത്തോടെയുള്ള ഈ
ആലാപനം മാസ്മരിക പ്രഭാവത്തോടെ ഇന്നും സ്വർണപ്രഭ ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു.

സുപ്രിയായുടെ ബാനറിൽ ഹരിപോത്തൻ നിർമ്മിച്ച “നിഴലാട്ടത്തി ” ന്റെ കഥ
എം ടി വാസുദേവൻ നായരുടേതായിരുന്നു.
“ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ …. ”
(മാധുരി )
“യക്ഷഗാനം മുഴങ്ങി യവനികയും നീങ്ങി …. ”
(പി സുശീല )
“ദേവദാസിയല്ല ഞാൻ
ദേവയാനിയല്ല ഞാൻ …”
( എൽ ആർ ഈശ്വരി )
എന്നിവയായിരുന്നു ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ .

1970 ജൂലൈ 31 ന് റിലീസ് ചെയ്ത “നിഴലാട്ടം ” ഇന്ന് 54 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.

വർഷങ്ങൾ എത്ര കഴിഞ്ഞാലും സ്വർണ്ണം പതിച്ച ഈ
സ്വരമണ്ഡപത്തിലെ സോപാന ഗായകനാകുവാൻ എത്രയോ കാമുക ഹൃദയങ്ങളാണ് ഇന്നും അഭിനിവേശം കൊള്ളുന്നത്.