ആലപ്പുഴ :ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്‌ലിമയുമായി ഉള്ളത് ‘റിയല്‍ മീറ്റ്’ ഇടപാടെന്ന് മോഡല്‍ സൗമ്യ.
തസ്ലിമയെ അറിയാമെന്നും ലൈംഗിക ഇടപാടുകള്‍ നടത്തുന്നതിനുള്ള കമ്മിഷനാണ് തസ്ലിമ നല്‍കുന്നതെന്നും സൗമ്യയും മൊഴി നല്‍കി. റിയല്‍ മീറ്റ് എന്നാണ് ഇത്തരം ഇടപാടുകളെ വിശേഷിപ്പിക്കുന്നന്നും സൗമ്യയുടെ മൊഴിയിലുണ്ട്. തസ്‌ലിമയുമായി അഞ്ചുവര്‍ഷത്തെ പരിചയമുണ്ടെന്നും മൊഴി.
നടന്‍മാരായ ഷൈന്‍ ടോം, ശ്രീനാഥ് ഭാസി എന്നിവര്‍ സുഹൃത്തുക്കളാണ്. ലഹരി ഇടപാടില്‍ ബന്ധമില്ലെന്നും സൗമ്യ. തസ്ലിമ സുഹൃത്താണെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും സൗമ്യ ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ പറഞ്ഞിരുന്നു.
അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടൻമാരായ ഷൈൻ ടോം ചാക്കോ,
ശ്രീനാഥ് , മോഡലായ കെ. സൗമ്യ എന്നിവരെ ആലപ്പുഴ എക്സൈസ് കമ്മീഷണർ ഓഫീസില്‍ ചോദ്യം ചെയ്യുന്നത് എട്ടാം മണിക്കൂറിലും തുടരുകയാണ്. ചോദ്യം ചെയ്യലിനായി മൂവരും അഭിഭാഷകർക്കും ചില സുഹൃത്തുക്കള്‍ക്കുമൊപ്പം വളരെ നേരത്തെ തന്നെ എക്‌സൈസ്. ഓഫീസിലെത്തി. മാധ്യമങ്ങളോട് കേസിനെപ്പറ്റിയോ ചോദ്യം ചെയ്യലിനെക്കുറിച്ചോ പ്രതികരിക്കാൻ നടൻമാർ തയാറായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരി മുക്ത കേന്ദ്രത്തില്‍ ഷൈൻ ടോം ചാക്കോ ചികില്‍സ തേടുന്നതിന്റെ രേഖകള്‍ മാതാപിതാക്കള്‍ ഹാജരാക്കി. നാളെ ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജിന്റോ , സിനിമ നിർമാതാവിന്റെ സഹായി ജോഷി എന്നിവരെയും ചോദ്യം ചെയ്യും. എല്ലാകാര്യങ്ങളും ചോദിച്ചറിയുമെന്നും എല്ലാ വിവരങ്ങളും ശേഖരിച്ചശേഷമേ വിട്ടയക്കൂ എന്നും അന്വേഷണ
സംഘത്തലവനായ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ എസ് അശോക് കുമാർ പറഞ്ഞു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ ഇവരുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും സാമ്ബത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാമ്ബത്തിക ഇടപാടുകള്‍ ലഹരിക്ക് വേണ്ടിയാണോ എന്നതില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍. പ്രത്യേക ചോദ്യാവലി തയറാക്കിയാണ് ചോദ്യം ചെയ്യുന്നത്.