തന്നെ മാനസികമായും ശാരീരികവുമായി പീഡിപ്പിച്ച 14 പേരുടെ പട്ടിക പുറത്ത് വിട്ട് നടി രേവതി സമ്പത്ത്: ശ്രദ്ധകിട്ടാനുള്ള ശ്രമമെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ;ലിസ്റ്റിൽ നടൻ സിദ്ധിഖ് മുതൽ സബ് ഇൻസ്പെക്ടർ വരെ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സോഷ്യൽ മീഡിയയിൽ മീറ്റു വിവാദം അടക്കം ഇപ്പോഴും കത്തിപ്പടരുകയാണ്. ലോക്ക് ഡൗണിൽ സിനിമാ നിർമ്മാണം അടക്കം പ്രതിസന്ധിയിലായതിനു പിന്നാലെയാണ് നടിമാരിൽ പലരും പലകാലത്തും നേരിട്ട പീഡനക്കഥ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയത്.

ഇതിനിടെയാണ് പല കാലഘട്ടത്തിലായി തന്നെ പീഡിപ്പിച്ചവരുടെ പേര് വിവരം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ നടി രേവതി സമ്പത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം സംവിധായകൻ രാജേഷ് ടച് റിവറുടെ സിനിമാ ഷൂട്ടിങ് സമയത്ത് നടന്ന ചൂഷണത്തെക്കുറിച്ചു താരം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ താരം കൂടുതൽ പേരുടെ പേരും വിവരവും പുറത്തു വിട്ടിരിക്കുന്നത്.

നടൻ സിദ്ധിഖ്, ഷിജു എ ആർ, ഫോട്ടോഗ്രാഫർ ആഷിഖ് മാഹി, അഭിൽ ദേവ്, അജയ് പ്രഭാകർ, എം എസ് പാദുഷ്, ഡിവൈഎഫ്ഐ നെടുങ്കാട് വാർഡ് മെമ്പർ നന്തു അശോകൻ, സംവിധായകൻ മാക്ക്‌സ് വെൽ ജോസ്, ഷനൂബ്, രാകേന്ത്, സരുൺ , പൂന്തുറ പോലീസ് സ്റ്റേഷൻ  സബ് ഇൻസ്പെക്ടർ ബിനു ഉൾപ്പെടെ 14 പേരുടെ പേരുകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ഇനിയും ഇത്തരം വെളിപ്പെടുത്തലുകൾ നടത്തുമെന്നും താരം കുറിക്കുന്നു

ഇതോടെ സിദ്ദിഖ് അടക്കമുള്ളവരുടെ പേരു വിവരങ്ങൾ പങ്കു വച്ചതോടെ സംഭവം വിവാദമായി മാറിയിട്ടുണ്ട്. വിവാദം കത്തിപ്പടരുന്നത് സോഷ്യൽ മീഡിയയിലും സിനിമയിലും കൂടുതൽ പ്രതിസന്ധിയ്ക്കിടയാക്കിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറിയ്ക്ക് ഇടയാക്കുകയും ചെയ്യുമെന്ന ഭീഷണിയുമാണ് ഉയരുന്നത്.