കള്ളിച്ചെല്ലമ്മയുടെ നിർമ്മാതാവിന് തന്റെ ചിത്രത്തിൽ ഒരു പുതുമുഖഗായകനെ അവതരിപ്പിക്കുന്നതിനോട് അത്ര താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ കെ.രാഘവൻ വിട്ടുകൊടുത്തില്ല. തന്റെ മനസ്സിലുള്ള ആലാപനത്തിന് ഈ ചെറുപ്പക്കാരന്റെ ശബ്ദമായിരിക്കും കൂടുതൽ അഭികാമ്യമെന്നു അദ്ദേഹം മനസ്സിലുറപ്പിച്ചു. ആ ഉറപ്പ് ഒട്ടും തന്നെ തെറ്റിയില്ല. കള്ളിച്ചെല്ലമ്മയിൽ ആ യുവാവ് തന്നെ പാടി …. “മാനത്തെ കായലിൽ മണപ്പുറത്തിന്നൊരു താമരക്കളിത്തോണി വന്നടുത്തു താമരക്കളിത്തോണി … ” അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ഈ അനശ്വര ഗായകന്റെ ഓർമ്മദിനമാണിന്ന്. ആരാണ് ആ ഗായകൻ ?

Spread the love

കോട്ടയം: യേശുദാസും ജയചന്ദ്രനും രണ്ടു
വന്മരങ്ങൾ പോലെ മലയാള ചലച്ചിത്ര സംഗീതലോകത്ത് നിറഞ്ഞു നിൽക്കുമ്പോഴാണ് “കള്ളിച്ചെല്ലമ്മ ” എന്ന ചിത്രത്തിലൂടെ കെ.രാഘവൻ മാസ്റ്റർ ഒരു പുതിയ ഗായകനെ അവതരിപ്പിച്ചത്. കോഴിക്കോട് ആകാശവാണി നിലയത്തിൽ ഇടയ്ക്കിടെ ലളിതഗാനങ്ങൾ ആലപിക്കാൻ എത്താറുള്ള
ആ ചെറുപ്പക്കാരന്റെ ശ്രവണ സുഭഗമായ വേറിട്ട ശബ്ദത്തെ കെ.രാഘവൻ മാസ്റ്റർ എന്ന സംഗീത സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കള്ളിച്ചെല്ലമ്മയുടെ നിർമ്മാതാവിന് തന്റെ ചിത്രത്തിൽ ഒരു പുതുമുഖഗായകനെ അവതരിപ്പിക്കുന്നതിനോട്
അത്ര താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ കെ.രാഘവൻ വിട്ടുകൊടുത്തില്ല. തന്റെ മനസ്സിലുള്ള ആലാപനത്തിന് ഈ ചെറുപ്പക്കാരന്റെ ശബ്ദമായിരിക്കും കൂടുതൽ അഭികാമ്യമെന്നു അദ്ദേഹം മനസ്സിലുറപ്പിച്ചു. ആ ഉറപ്പ് ഒട്ടും തന്നെ തെറ്റിയില്ല.

കള്ളിച്ചെല്ലമ്മയിൽ ആ യുവാവ്
തന്നെ പാടി ….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“മാനത്തെ കായലിൽ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി
വന്നടുത്തു താമരക്കളിത്തോണി … ”

ഈ ഒരൊറ്റ ഗാനം കൊണ്ട് തന്നെ ബ്രഹ്മാനന്ദൻ മലയാളികളുടെ പ്രിയഗായകനായി മാറി .
ഒരു തലമുറയെ ശ്രവണസുന്ദരമായ ഗാനങ്ങൾ കൊണ്ട് കോരിത്തരിപ്പിച്ച ബ്രഹ്മാനന്ദൻ എന്ന ഗായകന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം ഇങ്ങനെയായിരുന്നു .

തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിലാണ് ബ്രഹ്മാനന്ദന്റെ ജനനം .ആകാശവാണി സംഘടിപ്പിച്ച ലളിതഗാന സംഗീത മത്സരത്തിൽ പ്രസിഡണ്ടിന്റെ സ്വർണ്ണ മെഡൽ ലഭിച്ച ഗായകനാണ് ബ്രഹ്മാനന്ദൻ .

ആദ്യ ഗാനം ഹിറ്റായെങ്കിലും പിന്നെയൊരു പാട്ട് പാടാൻ ആരും അദ്ദേഹത്തെ വിളിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് എം.കെ. അർജ്ജുനൻ മാസ്റ്റർ സി.ഐ.ഡി. നസീറിൽ ബ്രഹ്മാനന്ദന് ഒരു അവസരം കൊടുത്തത്.

“നീലനിശീഥിനി നിൻ മണിമേടയിൽ … ”

എന്ന ആ ഗാനവും സൂപ്പർ ഹിറ്റായതോടെ മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകരും ബ്രഹ്മാനന്ദനെ കൊണ്ട് പാടിപ്പിക്കാൻ തയ്യാറായി.

” താരകരൂപിണി നീയെന്നുമെന്നുമെൻ …”
( ശ്രീകുമാരൻ തമ്പി – ദക്ഷിണാമൂർത്തി – ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു)
“താമരപ്പൂ നാണിച്ചു നിന്റെ തങ്കവിഗ്രഹം വിജയിച്ചു …”
(ശ്രീകുമാരൻ തമ്പി – ആർ കെ ശേഖർ – ടാക്സികാർ )
“ഉദയസൂര്യൻ നമ്മെയുണർത്തുന്നു രജതതാരകൾ

നമ്മെയുറക്കുന്നു..”
(പി. ഭാസ്കരൻ – വി. ദക്ഷിണാമൂർത്തി – നൃത്തശാല)
“പ്രിയമുള്ളവളെ
നിനക്കു വേണ്ടി…”
(പി ഭാസ്കരൻ – എ ടി ഉമ്മർ – തെക്കൻ കാറ്റ് )
“കണ്ണീരാറ്റിലെ തോണി…”

( യൂസഫലി കേച്ചേരി – കെ രാഘവൻ – പാതിരാവും പകൽ വെളിച്ചവും)
“ശ്രീ മഹാദേവൻ തന്റെ … ”
( ഇടശ്ശേരി – കെ രാഘവൻ – നിർമ്മാല്യം)
“ദേവ ഗായകനെ ദൈവം ശപിച്ചു …”
( ശ്രീകുമാരൻ തമ്പി – ദക്ഷിണാമൂർത്തി – വിലക്കുവാങ്ങിയ വീണ)
“കനകം മൂലം ദുഃഖം

കാമിനിമൂലം ദുഃഖം …”
(വയലാർ – ദക്ഷിണാമൂർത്തി – ഇന്റർവ്യൂ)
“ചന്ദ്രികാ ചർച്ചിതമാം രാത്രിയോടോ … ”
(വയലാർ – ദക്ഷിണാമൂർത്തി – പുത്രകാമേഷ്ടി )
“നീലാകാശവും മേഘങ്ങളും ..”. ( ബിച്ചു തിരുമല – ശ്യാം – അക്കൽദാമ )
“കനവു നെയ്തൊരു കല്പിത കഥയിലെ … ”
(പി ഭാസ്കരൻ –

ശ്യാം – മാന്യശ്രീ വിശ്വാമിത്രൻ )
“ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര .. ”
(പൂജയ്ക്കെടുക്കാത്ത പൂക്കൾ – പി. ഭാസ്ക്കരൻ – കെ. രാഘവൻ)
തുടങ്ങിയ എത്രയോ ചേതോഹര ഗാനങ്ങൾ ഈ ഗായകന്റെ കണക്കു പുസ്തകത്തിൽ സ്വർണ്ണനൂലുകൾ കൊണ്ട് തുന്നിചേർത്തിരിക്കുന്നു.
“മലയത്തിപെണ്ണ് ” എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചതും ബ്രഹ്മാനന്ദനായിരുന്നു .

25 വർഷങ്ങൾ ആലാപന രംഗത്ത് ഉണ്ടായെങ്കിലും വെറും 126 ഗാനങ്ങൾ മാത്രമേ ബ്രഹ്മാനന്ദൻ പാടിയിട്ടുള്ളൂ !
2004 ആഗസ്റ്റ് 10 -നു് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ഈ അനശ്വര ഗായകന്റെ ഓർമ്മദിനമാണിന്ന്.

കുറച്ചു ഗാനങ്ങളേ പാടിയുള്ളുവെങ്കിലും പാടിയ ഒട്ടുമിക്ക ഗാനങ്ങൾക്കും ആസ്വാദകമനസ്സിൽ അനുഭൂതികൾ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ ഗായകന്റെ വലിയ നേട്ടം.