play-sharp-fill
കാലം മാറി എന്ന് സിനിമാക്കാർ മനസിലാക്കണം: പ്രേക്ഷകർ കൂടുതല്‍ അധികാരമുള്ളവരായിരിക്കുന്നു: താരമുഷ്ക് മടക്കി കൂട്ടി കൈയ്യില്‍ വെക്കണം: സിനിമ നശിപ്പിക്കുന്നത് നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണ്: നിലത്തിറങ്ങി നടക്ക്;എസ് ശാരദക്കുട്ടിയുടെ കുറിപ്പ് വൈറലായി.

കാലം മാറി എന്ന് സിനിമാക്കാർ മനസിലാക്കണം: പ്രേക്ഷകർ കൂടുതല്‍ അധികാരമുള്ളവരായിരിക്കുന്നു: താരമുഷ്ക് മടക്കി കൂട്ടി കൈയ്യില്‍ വെക്കണം: സിനിമ നശിപ്പിക്കുന്നത് നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണ്: നിലത്തിറങ്ങി നടക്ക്;എസ് ശാരദക്കുട്ടിയുടെ കുറിപ്പ് വൈറലായി.

കൊച്ചി: ജോജു ജോർജിന്റെ പണി സിനിമയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. സിനിമയെ വിമർശിച്ചതിന് ജോജു ജോർജ് ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് യുവാവ് രംഗത്ത് വന്നത്.

നടന്റെ ഓഡിയോയും പുറത്ത് വന്നു. തന്റെ സിനിമയെക്കുറിച്ച്‌ മോശമായി സംസാരിച്ചപ്പോഴുള്ള ദേഷ്യവും പ്രയാസവും കൊണ്ടാണ് പ്രതികരിച്ചതെന്നാണ് ജോജു ജോർജ് പറയുന്നത്. ജോജു അഭിനയിക്കുകയും ഒപ്പം സംവിധാനം ചെയ്യുകയും ചെയ്ത സിനിമയാണ് പണി. സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വ്യാപക വിമർശനം വരുന്നുണ്ട്.


ജോജുവിന്റെ ഭീഷണി ശരിയായില്ലെന്ന് ഇവർ പറയുന്നു. ഇപ്പോഴിതാ നടനെതിരെ വിമർശനം ഉന്നയിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജു ജോർജിനെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണെന്ന് എസ് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നടി സീമയുമായുള്ള അഭിമുഖം കണ്ടപ്പോള്‍ എന്തായാലും പണി എന്ന ചിത്രം കാണാൻ തീരുമാനിച്ചതാണ്. എന്നെങ്കിലും തിരികെ വരണം എന്ന് ഞാനാഗ്രഹിക്കുന്ന , ശക്തമായ ശരീരഭാഷയും അഭിനയസിദ്ധിയുമുള്ള നടിയാണവർ.

ഇന്നലെ കുന്നംകുളത്തു വെച്ച്‌ ഒരു സുഹൃത്ത് പറഞ്ഞു, ചേച്ചി അതിഭീകരമായ വയലൻസ് കണ്ടിരിക്കാമെന്നുണ്ടെങ്കില്‍ മാത്രം പോയാല്‍ മതിയെന്ന്. എൻ്റെ ആവേശം ഒട്ടൊന്നു കുറഞ്ഞു’

ആദർശിൻ്റെ റിവ്യു , ആറ്റിറ്റ്യൂഡ് ഒക്കെ ഇഷ്ടമായി. സിനിമ കാണണ്ട എന്ന് തീരുമാനിച്ചത് ഇതുകൊണ്ടൊന്നുമല്ല. ജോജുവിൻ്റെ അക്രമാസക്തമായ ആ മൊബൈല്‍ സംഭാഷണം കേട്ടതോടെയാണ്. പറഞ്ഞു വന്നത്, മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്‌സോ അല്ല.

സിനിമ ഉപജീവനമാക്കിയ നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണ്. നിങ്ങള്‍ മുടക്കിയ വലിയ കാശ് നിങ്ങള്‍ക്ക് ലാഭമാക്കി മാറ്റണമെങ്കില്‍ ഇപ്പുറത്തുള്ള ഞങ്ങളുടെ പോക്കറ്റിലെ ചെറിയ കാശു മുടക്കിയാലേ നടക്കൂ. ആ ഓർമ്മവേണം’

‘ആദ്യം നിലത്തിറങ്ങി നടക്ക്. എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എൻ മേനോനും ഭരതനുമൊക്കെ അടങ്ങിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കണം.

അപ്പോള്‍ കാര്യമിത്രേയുള്ളു. കാലം മാറി എന്ന് സിനിമാക്കാർ കൂടുതല്‍ ജാഗ്രത്താകണം. പ്രേക്ഷകർ കൂടുതല്‍ അധികാരമുള്ളവരായിരിക്കുന്നു. താരമുഷ്ക് മടക്കി കൂട്ടി കൈയ്യില്‍ വെക്കണം,’ എസ് ശാരദക്കുട്ടിയുടെ കുറിപ്പിങ്ങനെ. ആദർശ് എസ്‌എച്ച്‌ എന്ന യുവാവാണ് പണി സിനിമയിലെ ചില രംഗങ്ങളെ വിമർശിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.