
ജയ്പൂർ: ഉണ്ണി. കെ. ആർ സംവിധാനം നിർവഹിച്ച എ പ്രഗ്നൻറ് വിഡോ എന്ന സിനിമയ്ക്കും നായികയ്ക്കും
ജയ്പൂരിൽനടന്ന അമോദിനി ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡ്.
ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ, പത്തൊൻപതാം നൂറ്റാണ്ട്, ഹൗഡിനി, പത്താം വളവ്, പൊമ്പളൈ ഒരുമൈ… തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നടി ട്വിങ്കിൾ ജോബിക്കാണ് നായിക യായി അഭിനയിച്ച തന്റെ ഏറ്റവും പുതിയ സിനിമയിലെ കഥാപാത്രത്തിന് അംഗീകാരം ലഭിച്ചത്.
. സിനിമക്ക് അവാർഡ് ലഭിച്ചു എന്നറിഞ്ഞിരുന്നുവെങ്കിലും തനിക്ക് ഇങ്ങിനെ ഒരു അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലന്നു ട്വിങ്കിൾ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോളി വുഡ് സിനിമയിലെ പുതിയ കലാകാരിയായ നേഹ ശർമ്മ, ബംഗാളി സൂപ്പർ സ്റ്റാർ സെൻ ഗുപ്ത… തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ അവാർഡ് വാങ്ങാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്നു ട്വിങ്കിൾ അഭിപ്രായപ്പെട്ടു.
ഡോള ഫൌണ്ടേഷനും സോഷ്യൽ വെൽഫയർ ട്രസ്റ്റും വേൾഡ് ഹെൽത്ത് & വെൽനെസ്സ് ഫെസ്റ്റിവലും ചേർന്നാണ് ഇത് ഓർഗനൈസ് ചെയ്തത്. സമകാലികമായ കഥയ്ക്കും സ്ക്രിപ്റ്റിനുമാണ് അവാർഡ്
ഉണ്ണി. കെ. ആർ. ആണ് എ പ്രഗ്നൻറ് വിഡോ യുടെ സംവിധായകൻ.തിരക്കഥ എഴുതിയിരിക്കുന്നത് രാജേഷ് തില്ലെങ്കേരി. നിർമ്മാണം ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്,
വിനോയ് വിനോദ് വടക്കേപ്പാട്ട്, സൗമ്യ. കെ. എസ്.
അടുത്ത് തന്നെ ചിത്രം തിയേറ്ററുകളിലെത്തും.



