
കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ പൊട്ടിത്തെറികളുടെയും രഹസ്യ ആക്രമണങ്ങളുടെയും ഒതുക്കലുകളുടെയും വാരി അലക്കലുകളുടെയും കാലമാണ്.
നടിമാരായ ലക്ഷ്മി പ്രിയയും നീനാ കുറുപ്പും തമ്മിലുള്ള വഴക്ക് പരസ്യമായതോടെയാണ് പുതിയ പ്രശ്നങ്ങളും പിന്നാലെ വന്നു തുടങ്ങിയത്. ഇപ്പോള്‍ താര സംഘടനയിലെ അംഗങ്ങള്‍ക്കെല്ലാം ഒരു ഊമക്കത്ത് കിട്ടിയിരിക്കുകയാണ്. ഇതാണ് പുതിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. ഇതിന്റെ പേരില്‍ ഭാരവാഹികളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ വലിയ ചര്‍ച്ചകളും വാക്കേറ്റവും ഉണ്ടായെന്നാണ് സൂചന. ഇതേ തുടര്‍ന്ന് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന് ഒണ്‍ലി ആക്കി. ലക്ഷ്മി പ്രിയയും സരയുവും ലെഫ്റ്റാവുകയും ചെയ്തു. വരും ദിവസങ്ങളില്‍ ഈ വിഷയത്തിന്മേല് അമ്മയില്‍ നടക്കാന്‍ പോകുന്നത് വലിയ വിവാദങ്ങളും വന്‍ പൊട്ടിത്തെറികളും ആയിരിക്കുമെന്നാണ് സൂചനകള്‍.
അംഗങ്ങള്‍ക്കെല്ലാം കിട്ടിയിരിക്കുന്ന ഊമക്കത്തിനാധാരം ലക്ഷ്മി പ്രിയയുടെ പഴയ കേസാണ്. സാമ്പത്തിക ഇടപാടില്‍ ഫ്രാഡ് കളിച്ച ലക്ഷ്മി പ്രിയയും ഭര്‍ത്താവിനുമെതിരേ താര സംഘടനയില്‍ പരാതി നല്‍കിയിട്ട് ഒരു നടപടിയും എടുക്കാത്തത് എന്ത്, എന്നു ചോദിച്ചാണ് ഊമക്കത്ത് പ്രചരിച്ചിരിക്കുന്നത്. ആറാട്ടുമുണ്ടന് എന്ന സിനിമ എടുക്കാന്‍ നിര്‍മാതാവ് സിബിലാല്‍ നല്കിയ വലിയ തുക ലക്ഷ്മി പ്രിയയും ഭര്‍ത്താവും തന്ത്രപരമായി പറ്റിച്ച് കൈക്കലാക്കി എന്നൊരു കേസ് നിലവിലുണ്ട്. ഈ കേസ് അടുത്തമാസം കോടതി പരിഗണിക്കാന്‍ ഇരിക്കുകയുമാണ്. എന്നാല്‍, ഇപ്പോള്‍ താരങ്ങള്‍ക്കെല്ലാം ലഭിച്ചിരിക്കുന്ന ഊമക്കത്ത് എഴുതിയിരിക്കുന്നത്, സിബിലാലിന്റെ സുഹൃത്താണ്. പേരോ, അഡ്രസ്സോ ഒന്നുമില്ലാത്ത കത്താണ് പ്രചരിച്ചത്. വിഷയമെന്തെന്നും, പറ്റിച്ചതാരെന്നും, പറ്റിക്കപ്പെട്ടതാരെന്നും അറിയിക്കുക എന്ന ഉദ്ദേശം മാത്രമേ ഈ ഊമക്കത്തിനുള്ളൂ എന്ന് വ്യക്തം.
അമ്മയുടെ ഭാരവാഹികളില്‍ ഒരാളാണ് ലക്ഷ്മി പ്രിയ. ക്രിമിനല്‍ കേസില്‍ പ്രതി കൂടിയാണ്. അങ്ങനെയുള്ള നടിയെ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിര്‍ത്തുന്നത് ശരിയാണോ എന്നും കത്തില്‍ ചോദിക്കുന്നു. ലക്ഷ്മിപ്രിയ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, ഈ പരാതിയുടെ നടപടികള്‍ തടയുകയാണോ എന്നും, ഒരു സാധാരണ അംഗം പോലും അറിയാത്ത ഈ വിഷയം സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യപ്പെടാത്തത് ആരെ സംരക്ഷിക്കാനാണ് എന്നും കത്തിലൂടെ ചോദിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സിബിലാലിനെ നേരിട്ടു. വിളിക്കാനായി ഫോണ്‍നമ്പരും വെച്ചിട്ടുണ്ട്. സത്യം അധികകാലം മൂടിവെയ്ക്കനാവില്ല. നീതി നടപ്പിലാക്കാന്‍ നിങ്ങള്‍ ഓരോരുത്തരും ഇടപെടണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഊമക്കത്ത് പ്രചരിപ്പിച്ചത്, ഭാരവാഹികളില്‍പ്പെട്ട ആരോ ആണെന്ന ബലമായ സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഈ സംശയത്തിന് കാരണമായി പറയുന്നത്, അമ്മയിലെ അംഗങ്ങളുടെയെല്ലാം ഫോണ്‍ നമ്പരില്‍ അറിയാവുന്നത്, സംഘടനയിലെ ഭാരവാഹികള്‍ക്കു മാത്രമാണ്. അപ്പോള്‍ അംഗങ്ങളുടെ ഫോണ്‍ നമ്പരുകള്‍ എല്ലാം അറിയുന്നവരാണ് ഊമക്കത്ത് ഫോര്‍വേഡ് ചെയ്തിരിക്കുന്നതെന്നാണ്. ഇത് മനസ്സിലാക്കിയാണ് ലക്ഷ്മിപ്രിയ ഭാരവാഹികളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടത്തിയതും പൊട്ടിത്തെറിച്ചതും അഡ്മിന് ഒണ്‍ലി ആക്കേണ്ടി വന്നതും.
ഇതിനെ തുടര്‍ന്നാണ് ലക്ഷ്മി പ്രിയ ലെഫ്റ്റായത്. ഒപ്പം സരയുവും ലെഫ്റ്റായിട്ടുണ്ട്. ഈ ഊണക്കത്തിനു പിന്നില്‍ ആരാണെന്നതല്ല, ഇത് പ്രചരിപ്പിക്കാന്‍ കൂട്ടു നിന്നത് അമ്മ സംഘടനയിലെ ഭാരവാഹിയാണ് എന്നതാണ് പ്രശ്നം. ആരാണ് ആ ഭാരവാഹി എന്നതാണ് ഇനി അറിയേണ്ടത്.
കഴിഞ്ഞ ദിവസം നീനാ കുറുപ്പിനെതിരേ ശക്തമായ ഭാഷയിലാണ് ലക്ഷ്മി പ്രിയി എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ സംസാരിച്ചത്. അത് ഒരു ഇവന്റില്‍ ജൂനിയര്‍ നടിയെ നീനാകുറുപ്പ് സ്റ്റേജില്‍ കയറ്റാതിരുന്നതിന്റെ പേരിലാണ് ലക്ഷ്മി പ്രിയ തകര്‍ത്തത്. ഇതിനു ബദല്‍ ഒരുക്കിയതാണോ ഈ ഊമക്കത്ത് എന്നാണ് സംശയം. ലക്ഷ്മി പ്രിയയുടെ പഴയ കേസ് കുത്തിപ്പൊക്കി ഇപ്പോള്‍ ഊമക്കത്തിന്റെ രൂപത്തില്‍ വരാനുള്ള സാഹചര്യം, നീനാകുറുപ്പിനെ പഞ്ഞിക്കിട്ടതു മാത്രമാണെന്നാണ് ലക്ഷ്മി പ്രിയ കരുതുന്നത്.
ഊമക്കത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ
അമ്മ സംഘടനയിലെ അംഗങ്ങളുടെ ശ്രദ്ധയ്ക്ക് ഒരു തുറന്ന കത്ത്
ബഹുമാനപ്പെട്ട സിനിമാ പ്രവര്‍ത്തകരെ,
മലയാള സിനിമയെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരന് എന്ന നിലയിലാണ് ഞാനിത് എവുതുന്നത്. അതിലുപരി, നിങ്ങളുടെ സംഘടനയിലെ ഒരു ഭാരവാഹിയില്‍ നിന്ന് നേരിട്ട ചതിയില്‍ തകര്‍ന്നുപോയ ഒരു മനുഷ്യന്റെ അടുത്ത സുഹൃത്താണ് ഞാന്‍. ശ്രീ. സിബിലാലിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഞാന്‍ ഈ കത്ത് നിങ്ങള്‍ക്കായി എവുതുന്നത്. അവന്റെ നിസ്സഹായാവസ്ഥയും സങ്കടവും നേരിട്ടു കണ്ടുനില്ക്കാന് കഴിയാത്തതു കൊണ്ടാണ് ഇത്തരമൊരു തുറന്ന കത്തെഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായത്.
നിങ്ങളുടെ സംഘടനയുടെ വൈസ്പ്രസിഡന്റ് ശ്രീമതി സബീന അബ്ദുള്‍ ലത്തീഫ്(ലക്ഷ്മി പ്രിയ), ഭര്‍ത്താവ് ശ്രീ. പി. ജയ്ദേവ് എന്നിവര്‍ക്കെതിരെ സിബിലാല്‍ നല്കിയ നല്കിയ വഞ്ചനാക്കേസ് ഇന്ന് കോടതിയുടെ പരിഗണനയിലാണ്. ഒരു സഹപ്രവര്‍ത്തക എന്ന നിലയിലുള്ള വിശ്വാസത്തില്‍ ‘ആറാട്ടുമുണ്ടന്’ എന്ന സിനിമയുടെ നിര്‍മ്മാണത്തിനായി അദ്ദേഹം നല്കിയ വലിയൊരു തുക ഇവര്‍ വഞ്ചനയിലൂടെ കൈക്കലാക്കി എന്നതാണ് പരാതി. ഇതിന്റെ നിര്‍ണ്ണായകമായ കോടതി നടപടികള്‍ വരാനിരിക്കുന്നത് 2026 മാര്‍ച്ച 3നാണ്.
നീതിക്കു വേണ്ടി നിയമപരമായി പോരാടുന്ന എന്റെ സുഹൃത്ത് ഇന്ന് അനുഭവിക്കുന്ന മാനസിക പീഡനം വിവരിക്കാനാവില്ല. ഗുണ്ടകളെ ഉപയോഗിച്ചുള്ള ഭീഷണികളും, ദുര്‍മന്ത്രിവാദം നടത്തി കുടുംബത്തെ നശിപ്പിക്കുമെന്ന ഭയപ്പെടുത്തലുകളും അവനെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. സത്യം പുറത്തുവരാതിരിക്കാന്‍ ഒരു മനുഷ്യനെ ഏതൊക്കെ രീതിയില്‍ തകര്‍ക്കാമോ അതെല്ലാം ഇവിടെ നടക്കുന്നു.
ഏറ്റവും ഗൗരവകരമായ കാര്യം, ഈ ചതിയെ കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ സഹിതം സിബിലാല്‍ ആദ്യം ഇ-മെയില്‍ വഴിയും പിന്നീട് നേരിട്ടെത്തിയും നിങ്ങളുടെ സംഘടനയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നതാണ്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ആ പരാതിയില്‍ യാതൊരു മരുപടിയോ തുടര്‍ നടപടിയോ ഉണ്ടായിട്ടില്ല. ഒരു ഭാരവാഹിക്കെതിരേ പരാതി വരുമ്പോള്‍ അത് അന്വേഷിക്കാനും മറുപടി നല്‍കാനും സംഘടന തയ്യാറാകാത്തത് എന്തുകൊണ്ടാണ്.
ലക്ഷ്മിപ്രിയ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, ഈ പരാതിയുടെ നടപടികള്‍ തടയുകയാണോ.ഒരു സാധാരണ അംഗം പോലും അറിയാത്ത ഈ വിഷയം സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യപ്പെടാത്തത് ആരെ സംരക്ഷിക്കാനാണ്.
സംഘടന നല്‍കേണ്ട ഒരു ചെറിയ മറുപടി പോലും വൈകിപ്പിക്കുന്നത് അവന് കോടതിയില്‍ ലഭിക്കേണ്ട നീതിയെ തടയാന്‍ വേണ്ടിയാണോ എന്ന് ഞങ്ങളെപ്പോലെയുള്ള സുഹൃത്തുക്കള്‍ സംശയിക്കുന്നു. താന്‍ നേരിടുന്ന ചതിയെക്കുറിച്ച് ആരോടും പരാതിപ്പെടാതെ സങ്കടം ഉള്ളിലൊതുക്കി കഴിയുന്ന സിബിലാലിന്റെ അവസ്ഥ കണ്ടാണ് ഞാന്‍ ഇതില്‍ ഇടപെടുന്നത്.
ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായി നില്ക്കുന്നവര് സംഘടനയുടെ നേതൃത്വത്തില്‍ തുടരുന്നത് അംഗങ്ങള്‍ക്കു തന്നെ അപമാനമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് നേരിട്ട് അവനോടോ (സിബിലാല്‍: +91 7559919315) ബന്ധപ്പെട്ടാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടും. സത്യം അധികകാലം മൂടിവെയ്ക്കനാവില്ല. നീതി നടപ്പിലാക്കാന്‍ നിങ്ങള്‍ ഓരോരുത്തരും ഇടപെടണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.സിബിലാലിന്റെ ഒരു സുഹൃത്ത്.



